മെഡികോ ബസാർ ഫാർമസി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

Thursday 06 October 2022 1:52 AM IST

മണ്ണാർക്കാട്: എല്ലാവിധ മെഡിക്കൽ സാമഗ്രികളും ഹോൾ സെയിൽ വിലയിൽ ലഭ്യമാക്കുന്ന മെഡിക്കൊ ബസാർ ഫാർമസി സൂപ്പർമാർക്കറ്റ് മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചു. മുല്ലാസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വട്ടമ്പലം മദർ കെയർ ആശുപത്രിയുടെ സഹോദര സ്ഥാപനമായാണ് മെഡിക്കൊ ബസാർ പ്രവർത്തിക്കുന്നത്. കോടതിപ്പടി മുല്ലാസ് വെഡിംഗ് സെന്ററിനോട് ചേർന്നുള്ള ബസാറിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ നിർവഹിച്ചു. ഡ്രസിംഗ് കിറ്റ്, വിവിധതരം വീൽ ചെയറുകൾ, പൾസ് ഓക്സിമീറ്റർ, ഓക്സി ജനറേറ്റർ, നെബു ലൈസർ, രോഗികൾക്ക് ആവശ്യമായ അഡ്ജസ്റ്റിംഗ് സംവിധാനങ്ങളുള്ള കട്ടിലുകൾ, ഡയപ്പറുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉൾപ്പെടെ എല്ലാവിധ കോസ്‌മെറ്റിക് ഇനങ്ങളും മെഡിക്കൊ ബസാർ ഫാർമസി സൂപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.