ചെന്നൈ - ഗുഡൂർ സ്പീഡ് 130കി. മീറ്റർ, മുംബയ്, ഡൽഹി സമയം കുറയും

Friday 07 October 2022 12:00 AM IST

തിരുവനന്തപുരം: ചെന്നൈ എം.ജി.ആർ.മുതൽ ഗുഡൂർ വരെയുള്ള 134കിലോമീറ്റർ ട്രാക്കിൽ ട്രെയിനുകളുടെ വേഗത 130കിലോമീറ്ററായി കൂട്ടി. ഇതുവഴി മുംബയ്, ഡൽഹി, ആന്ധ്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ യാത്രാസമയം കുറയും. പുതുക്കിയ ടൈംടേബിൾ ഉടൻ പുറത്തിറക്കും.

ഇൗ റൂട്ടിൽ ഇന്നലെ 143കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഒാടിച്ച് പരിശോധിച്ചു. ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യ, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ ദേശ് രത്തൻ ഗുപ്ത എന്നിവർ നേതൃത്വം നൽകി.

അതിവേഗം ട്രെയിനുകളോടിക്കാൻ ചെന്നൈ - ഗുഡൂർ റൂട്ടിലെ എല്ലാ ട്രാക്കുകളും ബലപ്പെടുത്തി. നിലവിൽ 110 കിലോമീറ്ററായിരുന്നു അനുവദിച്ചിരുന്ന വേഗത.

തിരുവനന്തപുരം - കായംകുളം - ആലപ്പുഴ - എറണാകുളം റൂട്ടിലും ഷൊർണ്ണൂർ - മംഗലാപുരം റൂട്ടിലും 2024ഒാടെ വേഗത 130കിലോമീറ്ററാക്കും. തിരുപ്പതി റൂട്ടിലെ ചെന്നൈ -റേണുഗുണ്ടെ, ആരക്കോണം - ജോലാർപേട്ട് - പോഡന്നൂർ - ഷൊർണ്ണൂർ റൂട്ടിലും ചെന്നൈ എഗ്‌മൂർ - വില്ലുപുരം - തിരുച്ചിറപ്പള്ളി - ഗിണ്ഡിഗൽ റൂട്ടിലും വേഗത കൂട്ടും.

ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​നേ​മ​ത്തി​നും​ ​നെ​യ്യാ​റ്റി​ൻ​ക​ര​യ്‌​ക്കു​മി​ട​യി​ൽ​ ​നി​ർ​മാ​ണ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​നാ​ളെ​ ​ഇ​തു​വ​ഴി​യു​ള്ള​ ​ചി​ല​ ​ട്രെ​യി​നു​ക​ൾ​ ​റ​ദ്ദാ​ക്കി.​ ​കൊ​ല്ലം​ ​ജം​ഗ്ഷ​ൻ​–​ക​ന്യാ​കു​മാ​രി​ ​മെ​മു,​ 06773​ ​ക​ന്യാ​കു​മാ​രി​–​കൊ​ല്ലം​ ​ജം​ഗ്ഷ​ൻ​ ​മെ​മു​ ​എ​ന്നി​വ​യാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​ചി​ല​ ​ട്രെ​യി​നു​ക​ളു​ടെ​ ​സ​മ​യ​വും​ ​പു​ന​ർ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​നു​ള്ള​ 16366​ ​നാ​ഗ​ർ​കോ​വി​ൽ​ ​ജം​ഗ്ഷ​ൻ​–​-​കോ​ട്ട​യം​ ​എ​ക്‌​സ്‌​പ്ര​സ്‌​ ​ഒ​രു​മ​ണി​ക്കൂ​ർ​ ​വൈ​കി​ ​ഉ​ച്ച​യ്ക്ക് 2.30​ ​ന്‌​ ​നാ​ഗ​ർ​കോ​വി​ൽ​ ​നി​ന്ന്‌​ ​പു​റ​പ്പെ​ടും.​ ​ഉ​ച്ച​യ്ക്ക് 1.40​ന് ​പു​റ​പ്പെ​ടേ​ണ്ട​ ​കൊ​ച്ചു​വേ​ളി​–​-​നാ​ഗ​ർ​കോ​വി​ൽ​ ​ജം​ഗ്ഷ​ൻ​ ​അ​ൺ​റി​സ​ർ​വ്‌​ഡ്‌​ ​എ​ക്‌​സ്‌​പ്ര​സ്‌​ ​സ്‌​പെ​ഷ്യ​ൽ​ ​ഒ​ന്ന​ര​മ​ണി​ക്കൂ​ർ​ ​വൈ​കി​ 3.10​ന്‌​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​നി​ന്ന്‌​ ​പു​റ​പ്പെ​ടും.

Advertisement
Advertisement