കേരള സർവകലാശാല പുതുക്കിയ പരീക്ഷാ തീയതി

Friday 07 October 2022 12:00 AM IST

തിരുവനന്തപുരം: കേരളസർവകലാശാല മാറ്റിവച്ച ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം .കോം./എം.എസ്.ഡബ്ല്യു പരീക്ഷകൾ ഒക്ടോബർ 14ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ആഗസ്​റ്റിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി ഇലക്‌ട്രോണിക്സ് പ്രായോഗിക പരീക്ഷകൾ 10, 11 തീയതികളിലായി അതത് കോളേജുകളിൽ നടത്തും.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്​റ്റർ എം.സി.എ. (2006 സ്‌കീം, 2011 സ്‌കീം, 2015 സ്‌കീം, 2010 - 2015 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകളുടെ രജിസ്‌ട്രേഷനായി പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്ക​റ്റുമായി അപേക്ഷകർ 10 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബി.എ.റീവാലുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഇംഗ്ലീഷ് പഠനവകുപ്പിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ കോഴ്സിലേക്കുള്ള എസ്.ടി. വിഭാഗത്തിലെ സീ​റ്റ് ഒഴിവിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ 10ന് രാവിലെ 11.30ന് പാളയം കാമ്പസിലെ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തും. ഫോൺ - 9809538287

ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്ക​റ്റുകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി അപേക്ഷിച്ചവർക്കുള്ള അദാലത്ത് 13, 14, 15 തീയതികളിൽ നടത്തും.

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ഡെ​ന്റ​ൽ​ ​ഹൈ​ജീ​നി​സ്റ്റ്-​ ​ഏ​ഴാം​ ​എ​ൻ.​സി.​എ.​ ​-​ ​എ​സ്.​സി.​സി.​സി.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 173​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 10​ ​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്ക് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും. ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ കേ​ര​ള​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലി​ൽ​ ​നെ​റ്റ് ​വ​ർ​ക് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 137​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് 19​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും. ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡി​സ്ട്രി​ക്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​മീ​ഡി​യ​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 549​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 20​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​(​എ.​പി.​ബി.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 530​/2019,​ 357​/2020,​ 358​/2020​)​ ​ത​സ്തി​ക​യി​ലേ​ക്ക് 11,​ 12,​ 13,​ 14,​ 15,​ 17,​ 18,​ 19,​ 20,​ 21,​ 25,​ 26​ ​തീ​യ​തി​ക​ളി​ൽ​ ​കേ​ശ​വ​ദാ​സ​പു​രം​ ​എം.​ജി.​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ട്,​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ട്,​ ​പേ​രൂ​ർ​ക്ക​ട​ ​എ​സ്.​എ.​പി​ ​ക്യാ​മ്പ്,​ ​നാ​ലാ​ഞ്ചി​റ​ ​മാ​ർ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ ​ന​ട​ത്തും.

നീ​റ്റ് ​ഫ​ലം​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ്,​ആ​യു​ർ​വേ​ദം,​ ​ഹോ​മി​യോ​പ്പ​തി​ ​ഉ​ൾ​പ്പെ​ടെ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​ശ​ന​ത്തി​ന്സം​സ്ഥാ​ന​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തി​ലേ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​വ​ര​വ​രു​ടെ​ ​നീ​റ്റ് ​യു.​ജി​ 2022​ ​ഫ​ലം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഒ​ക്ടോ​ബ​ർ​ 12​ന് ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​വ​രെ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മീ​ഷ​ണ​റു​ടെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ഫ​ലം​ ​സ​മ​ർ​പ്പി​ക്കാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​-2525300

കീം​:​താ​ത്കാ​ലി​ക​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ 2022​ ​ലെ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​​​ ​ആ​ർ​ക്കി​ടെ​ക്ട​ർ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രു​ടെ​ ​താ​ത്കാ​ലി​ക​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​w​w​w.​d​e​e​k​e​r​a​l​a​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​ർ,​ ​പേ​ര് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഈ​മെ​യി​ലി​ൽ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-2525300

അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ.​സി.​സി​യി​ലേ​ക്കും​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​പി.​ജി.​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 10​ ​മു​ത​ൽ​ 13​ന് ​വൈ​കി​ട്ട് 3​ ​മ​ണി​യ്ക്ക​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300