ചട്ടം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണം : ഹൈക്കോടതി

Friday 07 October 2022 4:58 AM IST

കൊച്ചി: ടൂറിസ്റ്റ് ബസടക്കമുള്ള വാഹനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ഓടുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സൂപ്രണ്ടുമാർ മുഖേനയും ട്രാൻസ്‌പോർട്ട് കമ്മിഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മുഖേനയും ഇത് നടപ്പാക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. വടക്കഞ്ചേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

നിരോധിച്ച ഫ്ളാഷ്ലൈറ്റും മൾട്ടിടോൺ ഹോണുകളും ഹൈപവർ ഓഡിയോയുമുള്ള ടൂറിസ്റ്റ് ബസുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ കോടതിയിൽ ഇവ പ്രദർശിപ്പിച്ചു. ഈ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഡ്രൈവർമാരുടെ ലൈസൻസ് പിടിച്ചെടുത്ത് അയോഗ്യരാക്കാനും കോടതി നിർദ്ദേശിച്ചു. ഇത്തരം വാഹനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നൽകുന്ന വ്ളോഗർമാരുടെ വിവരങ്ങൾ അറിയിക്കണം. ഈ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കണം. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർവാഹന വകുപ്പും റിപ്പോർട്ട് നൽകണം. വ്ളോഗർമാക്കും മറ്റും എതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനും നിർദ്ദേശം നൽകി.

കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പൂത്തിരി കത്തിക്കുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചതിൽ ഡിവിഷൻബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലെ ഉത്തരവുകൾ പാലിച്ചില്ലെന്നു വിലയിരുത്തിയാണ് റിപ്പോർട്ടുകൾ തേടിയത്. ഹർജി ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കും. അപകടത്തിൽപെട്ട വാഹനത്തിൽ മൾട്ടി ടോൺ ഹോണും ഹൈപവർ ഓഡിയോയും പല നിറത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ഉണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.

ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് ഹാജരാകണം

അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിലെ ഒരു യാത്രക്കാരന്റെ സന്ദേശം പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും സ്വമേധയാ ഇടപെട്ടു. കേരളത്തെ കൊലക്കളമാക്കാൻ അനുവദിക്കില്ലെന്നും ഇത്തരം അപകടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനനടപടി വേണമെന്നും വാക്കാൽ പറഞ്ഞു. ഡ്രൈവർമാർ സ്വകാര്യസ്വത്താണെന്ന മട്ടിലാണ് റോഡ് ഉപയോഗിക്കുന്നത്. ഇവരുടെ കൂസലില്ലായ്‌മയാണ് അപകടങ്ങൾക്ക് കാരണം. ഇതുതന്നെയാണ് ഇന്നലത്തെ അപകടത്തിനും കാരണമെന്നും സിംഗിൾബെഞ്ച് പറഞ്ഞു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറെ കക്ഷിചേർത്തു. അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നുച്ചയ്ക്ക് നേരിട്ടോ ഓൺലൈനിലോ ഹാജരാകാനും ഉത്തരവിട്ടു. അപകടംനടന്ന മേഖലയിൽ വഴിവിളക്കുകൾ ഇല്ലെന്ന പരാതി വിലയിരുത്തി ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണവും തേടി. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് സർക്കാർ വിശദീകരിച്ചു.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ​ത്തി​ൽ​ ​ഭ​യ​മി​ല്ലാ​താ​യി

​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ​നി​യ​മ​ത്തി​ൽ​ ​ഭ​യ​മി​ല്ലാ​താ​യ​തോ​ടെ​ ​അ​പ​ക​ട​ങ്ങ​ൾ​ ​തു​ട​ർ​ക്ക​ഥ​യാ​യെ​ന്നും,​ ​പി​ടി​ക്ക​പ്പെ​ട്ടാ​ൽ​ ​പി​ഴ​യൊ​ടു​ക്കി​ ​ഊ​രി​പ്പോ​കാ​നാ​വു​മെ​ന്ന​ ​സ്ഥി​തി​ ​മാ​റ​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ .​ ​വ​ട​ക്ക​ഞ്ചേ​രി​ ​അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​സ്വ​മേ​ധ​യാ​ ​പ​രി​ഗ​ണി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​നാ​ണ് ​ഇ​തു​ ​പ​റ​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ളി​ൽ​ ​ജി.​പി.​എ​സ്,​ ​എ​മ​ർ​ജ​ൻ​സി​ ​ബ​ട്ട​ൺ,​ ​സ്‌​പീ​ഡ് ​ഗ​വ​ർ​ണ​ർ​ ​തു​ട​ങ്ങി​യ​വ​ ​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​ഉ​ത്ത​ര​വു​ക​ളും​ ​നി​യ​മ​ങ്ങ​ളും​ ​നി​ല​വി​ലു​ണ്ടെ​ങ്കി​ലും,​ ​ഇ​വ​യൊ​ന്നും​ ​ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ടൂ​റി​സ്റ്റ് ​ബ​സ് ​അ​മി​ത​വേ​ഗ​ത്തി​ൽ​ ​ഓ​ടി​യ​ത്,​ ​വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന​ ​കാ​മ​റ​ക​ളും​ ​പൊ​ലീ​സു​കാ​രും​ ​ക​ണ്ടി​ല്ലേ​?​ ​വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​തെ​ ​നി​യ​മം​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​വ​ന്നാ​ൽ​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ​അ​ശ്ര​ദ്ധ​യു​ണ്ടാ​വി​ല്ല.​ ​കാ​മ​റ​ക​ൾ​ ​കാ​ണു​മ്പോ​ൾ​ ​വേ​ഗം​ ​കു​റ​യ്ക്കു​ന്ന​ത് ​ഇ​തു​കൊ​ണ്ടാ​ണ്.​ ​മ​ല​യാ​ളി​ക​ൾ​ ​മ​റ്റു​നാ​ടു​ക​ളി​ൽ​ ​വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ​ ​നി​യ​മം​ ​പാ​ലി​ക്കും.​ ​ഇ​വി​ടെ​ ​വ​രു​മ്പോ​ൾ​ ​ത​നി​ ​മ​ല​യാ​ളി​യാ​കു​ന്ന​തെ​ന്തു​ ​കൊ​ണ്ടാ​ണ് ​?​ ​ആ​രെ​ങ്കി​ലും​ ​ഇ​തൊ​ക്കെ​ ​നി​രീ​ക്ഷി​ക്കാ​നും​ ​നി​യ​ന്ത്രി​ക്കാ​നും​ ​വേ​ണം. വ​ട​ക്ക​ഞ്ചേ​രി​ ​അ​പ​ക​ടം​ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്.​ ​കു​ട്ടി​ക​ളു​മാ​യി​പ്പോ​യ​ ​വാ​ഹ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​ജാ​ഗ്ര​ത​ ​വേ​ണ്ടി​യി​രു​ന്നു.​ ​ഇ​വി​ടെ​ ​പ​ല​രും​ ​ആ​റു​ ​വ​രി​പ്പാ​ത​യി​ലും​ ​വ​ല​തു​ ​വ​ശ​ത്തു​ ​കൂ​ടി​യേ​ ​വാ​ഹ​നം​ ​ഓ​ടി​ക്കൂ.​ ​അ​പ​ക​ട​ങ്ങ​ൾ​ ​അ​ഞ്ചു​ ​മി​നി​ട്ടു​ ​നേ​ര​ത്തെ​ ​വാ​ർ​ത്ത​ ​മാ​ത്ര​മാ​ണ്.​ ​സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി​ ​നി​ര​വ​ധി​ ​ഉ​ത്ത​ര​വു​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​റോ​ഡി​ലെ​ ​പ​ര​മാ​വ​ധി​ ​വേ​ഗ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​പ്പോ​ലും​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്.​ ​സീ​ബ്രാ​ലൈ​ൻ​ ​റോ​ഡി​ൽ​ ​എ​ന്തി​നാ​ണെ​ന്നു​ ​പോ​ലും​ ​അ​റി​യാ​ത്ത​ ​ഡ്രൈ​വ​ർ​മാ​രു​ണ്ട്.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ച്ച് ​പൊ​തു​വാ​ഹ​ന​ങ്ങ​ൾ​ ​ഓ​ടി​ക്കു​ന്ന​വ​രു​ണ്ട്.​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ത്താ​ൽ​ ​തീ​രാ​വു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളാ​ണി​തെ​ല്ലാം.​ ​എ​ന്നാ​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​രു​ടെ​ ​കൈ​ക​ൾ​ ​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. കാ​റി​നു​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​സീ​റ്റു​ ​ബെ​ൽ​റ്റ് ​വേ​ണം.​ ​തൃ​ശൂ​ർ​ ​-​ ​കു​ന്നം​കു​ളം,​ ​പാ​ല​ക്കാ​ട് ​-​ ​ഷൊ​ർ​ണൂ​ർ​ ​റോ​ഡു​ക​ൾ​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​ഈ​ ​റോ​ഡു​ക​ളി​ലൂ​ടെ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ ​ഭാ​ഗ്യം​ ​കൊ​ണ്ടാ​ണ് ​വീ​ടു​ക​ളി​ൽ​ ​തി​രി​ച്ചെ​ത്തു​ന്ന​ത്.​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ബ​സു​ക​ൾ​ ​ഓ​വ​ർ​ടേ​ക്ക് ​ചെ​യ്യു​ന്ന​ത് ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന് ​ഓ​ടി​യെ​ത്താ​ൻ​ ​ബ​സു​ക​ളെ​ ​നി​ർ​ബ​ന്ധി​ക്കു​ന്നു.​ ​സ​മ​യ​ത്തേ​ക്കാ​ൾ​ ​ജീ​വ​നാ​ണ് ​വി​ല​യെ​ന്ന് ​തി​രി​ച്ച​റി​യ​ണം.​ ​-​ ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.