അപകട വിവരങ്ങൾ തേടി ഗവർണർ

Friday 07 October 2022 4:14 AM IST

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് സ്കൂൾ വിദ്യാർത്ഥികളടക്കം 9 പേർ മരിച്ച അപകടത്തിന്റെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തേടി. ഹൈദരാബാദിലുള്ള അദ്ദേഹം മന്ത്രി എം.ബി രാജേഷിനെ വിളിച്ചാണ് വിവരങ്ങൾ തേടിയത്. ''ദാരുണമായ ഈ അപകടം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം അറിയിക്കുന്നു. ഈ ദു:ഖം അതിജീവിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ''- ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

അ​പ​ക​ടം​ ​ഞെ​ട്ടി​ക്കു​ന്ന​ത് ​:​ ​മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട​ക്ക​ഞ്ചേ​രി​യി​ൽ​ ​ഉ​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ടം​ ​ആ​രെ​യും​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും​ ​റോ​ഡി​ലെ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം​ ​മ​ന്ത്രി​മാ​രും​ ​ആ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​രി​ട്ട് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്നു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ ​ ​പ​റ​ഞ്ഞു.

ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​മ​ന്ത്രി​മാ​രും

തൃ​ശൂ​ർ​:​ ​വ​ട​ക്ക​ഞ്ചേ​രി​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​വ​രെ​ ​ആ​ശ്വ​സി​പ്പി​ച്ചും​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സാ​ ​സൗ​ക​ര്യം​ ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി​ ​മ​ന്ത്രി​മാ​ർ.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എ​ന്നി​വ​രാ​ണ് ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​മെ​ഡി.​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.​ ​അ​പ​ക​ട​വി​വ​രം​ ​അ​റി​ഞ്ഞ് ​ആ​ദ്യ​മെ​ത്തി​യ​ത് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു.​ ​പു​ല​ർ​ച്ചെ​ ​ത​ന്നെ​ ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി.​ ​പി​ന്നാ​ലെ​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷും​ ​സ്ഥ​ല​ത്തെ​ത്തി​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ചെ​ല​വ​ഴി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​എ​ല്ലാ​വി​ധ​ ​ചി​കി​ത്സ​യും​ ​ന​ൽ​ക​ണ​മെ​ന്ന് ​മ​ന്ത്രി​മാ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​രാ​വി​ലെ​ ​ഒ​മ്പ​തി​ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​പ​രി​ക്കേ​റ്റ​വ​രെ​ക്ക​ണ്ടു.​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എം.​എ​ൽ.​എ​യും​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​എം.​ബി.​ ​രാ​ജേ​ഷി​ന്റെ​ ​പൊ​തു​പ​രി​പാ​ടി​ക​ൾ​ ​മാ​റ്റി​വ​ച്ചു. അതേസമയം വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​പൊ​ലീ​സും​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പും​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ച​താ​യി​ ​ എം.​ബി.​രാ​ജേ​ഷ് ​അ​റി​യി​ച്ചു.​ ​അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണ​വും​ ​ആ​രം​ഭി​ച്ചു.​ ​