എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ച് ബസ് ഓടിക്കുന്ന ജോമോൻ? ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അഭ്യാസത്തിന്റെ വീഡിയോ പുറത്ത്

Friday 07 October 2022 12:59 PM IST

സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ഡ്രൈവറുടെ വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ ജോമോനാണോ ഈ വീഡിയോയിലുള്ളതെന്ന സംശയത്തിലാണ് പൊലീസ്.

ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബസിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയാണ് ഡ്രൈവർ. ഡ്രൈവർ സീറ്റിന്റെ ഒരു വശത്ത് നിന്നുകൊണ്ടാണ് ഇയാൾ ഡാൻസ് ചെയ്യുന്നത്. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒറ്റനോട്ടത്തിൽ വീഡിയോയിലുള്ളത് ജോമോൻ തന്നെയാണ് എന്ന സംശയത്തിലാണ് പൊലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്‌പിയ്ക്കാണ് ദൃശ്യങ്ങൾ ലഭിച്ചത്. അൽപ്പസമയത്തിനകം ജോമോനോട് തന്നെ ഇക്കാര്യം ചോദിക്കുമെന്നും, ഇക്കാര്യത്തിൽ ഉടൻ തന്നെ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement