ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം

Saturday 08 October 2022 2:38 AM IST

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും മുഖ്യപ്രഭാഷണവും തൊഴിൽ-നൈപുണ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ശ്രീജിത്ത് കെ.എൻ അദ്ധ്യക്ഷത വഹിച്ചു പി.പ്രമോദ്, ഡി.ലാൽ, അനിൽ കുര്യാക്കോസ്, ശിവകുമാർ, സലിൻ.എ., സുബ്രഹ്മണ്യൻ കെ.കെ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement