ബാലജനത കലോത്സവം നാളെ വടകരയിൽ

Saturday 08 October 2022 12:02 AM IST
ജില്ലാബാലജനതാ കലോത്സവത്തിൻ്റെ സ്വാഗത സംഘം എടയത്ത് ശ്രീധരൻ ഉദ്ഘാടനം, ചെയ്യുന്നു

വടകര: കോഴിക്കോട് ജില്ലാ ബാലജനത ബാലകലോത്സവം നാളെ വടകര സഹകരണ ഹോസ്പിറ്റലിന് സമീപമുള്ള വടകര മാസ്റ്റേഴ്സ് അക്കാദമിയിൽ നടക്കും. സ്വാഗതസംഘം യോഗം എടയത്ത് ശ്രീധരൻ ഉദ്ഘാടനംചെയ്തു.. കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.. എൻ കെ അജിത് കുമാർ, പ്രസാദ് വിലങ്ങിൽ, പ്രസീദ് കുമാർ പി.പി , ശ്രീജേഷ് നാഗപ്പള്ളി, രഞ്ജിത്ത് കാരാട്ട്, കൈപ്പാട്ട് ശ്രീധരൻ, സഹജഹാസൻ, മഹേഷ് ബാബു, ദീപു കളരിക്കണ്ടി, എം.എം.ബിജു, ജിതിൻ വേങ്ങോളി എന്നിവർ പ്രസംഗിച്ചു.. സ്വാഗതസംഘം ഭാരവാഹികളായി കെ.കെ കൃഷ്ണൻ (ചെയർമാൻ), അജിത് കുമാർ(ജനറൽ കൺവീനർ) പ്രസാദ് വിലങ്ങിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement