അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി : മന്ത്രി

Friday 07 October 2022 11:19 PM IST

തിരുവനന്തപുരം : കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സർക്കാർ സംരക്ഷണമൊരുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. അമ്മയ്ക്ക് സമ്മതമാണെങ്കിൽ കുഞ്ഞിനേയും അമ്മയേയും സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റും. അതല്ലെങ്കിൽ നിയമ സഹായവും പൊലീസ് സഹായവും ഉറപ്പാക്കും. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ആവശ്യമായ നടപടി ൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.