മാർ ഇവാനിയോസിൽ പൂർവ വിദ്യാർത്ഥി സംഗമം # 1949 മുതൽ 2021വരെ പഠിച്ചവർ # രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ മാർ ഇവാനിയോസ് കോളേജിലെ ലോകമെമ്പാടുമുളള പൂർവവിദ്യാർത്ഥികളുടെ സംഗമം ഒക്‌ടോബർ 24ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. 1949 മുതൽ 2021 വരെയുളള എല്ലാ ബാച്ചുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കും. സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രായത്തിലുമുളള പൂർവവിദ്യാർത്ഥികൾ സംഗമിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടാകാം .ഡൗൺ മെമ്മറി ലെയ്‌ൻ എന്നാണ് സംഗമത്തിന് പേരിട്ടിരിക്കുന്നത്.
രാഷ്‌ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, ശാസ്‌ത്രജ്ഞർ, കലാകാരന്മാർ, സാഹിത്യകാരന്മാർ, അഭിനേതാക്കൾ, സംഗീതജ്ഞർ, സംഗീത സംവിധായകർ, സിനിമാ പ്രവർത്തകർ, വ്യവസായികൾ, സാമൂഹിക പ്രവർത്തകർ, മതനേതാക്കൾ തുടങ്ങി സമൂഹത്തെ മാറ്റിമറിച്ച ധാരാളം പേർ ഇവരിൽ ഉൾപ്പെടും. പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കാൻ കോളേജ് വെബ്‌സൈറ്റിലുളള ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്ഡോ.സുജു സി.ജോസഫ് (9633078868), ഡോ.ഷേർളി സ്റ്റുവർട്ട് (9447102080), ജെ.എസ്. സുരേഷ് കുമാർ (9447501568), ജോസഫ് ജോർജ് (9495634484) എന്നിവരെ ബന്ധപ്പെടണം.