ബോധവത്കരണത്തിന് 6,000 സ്കൂളുകളിൽ കുട്ടി പൊലീസ്

Friday 07 October 2022 11:29 PM IST

തിരുവനന്തപുരം: ആയിരം സ്കൂൾ യൂണിറ്റുകളിലായി 84,000 കേഡറ്റുകളുള്ള സ്റ്റുഡന്റ് പൊലീസ് 6000 സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തും. ബോധവത്കരണത്തിനെത്തുന്ന കുട്ടിപൊലീസ് സംഘത്തിലെ ഓരോ കേഡറ്റും നൂറു പേരെ ബോധവത്കരിക്കും. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വില്പനയും ഉപയോഗവും കണ്ടെത്തി ലഹരിക്ക് അടിമകളായ കുട്ടികളെ വിമുക്തി കേന്ദ്രങ്ങളിലെത്തിക്കും. ലഹരിയിൽ നിന്ന് മുക്തരായവരുടെ അനുഭവങ്ങൾ 'വോയിസ് ഒഫ് വിക്ടിംസ്" എന്ന വീഡിയോ സീരീസിൽ പ്രദർശിപ്പിക്കും.

Advertisement
Advertisement