എക്സൈസ് പിടിച്ചത് 13.48 കോടിയുടെ മയക്കുമരുന്ന് 608 പേർ പിടിയിൽ

Friday 07 October 2022 11:41 PM IST

തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരെ സെപ്തംബർ 16ന് എക്സൈസ് വകുപ്പ് തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിൽ വ്യാഴാഴ്ച വരെ പിടികൂടിയത് 13.48 കോടിയുടെ മയക്കുമരുന്ന്. 597 കേസുകളിലായി 608 പേർ പിടിയിലായി. തിരുവനന്തപുരത്തും എറണാകുളത്തും കൊല്ലത്തുമാണ് കൂടുതൽ കേസുകൾ.

ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയർത്തുന്നതിനൊപ്പം എൻഫോഴ്സ്‌മെന്റ് നടപടികളും ശക്തമാക്കിയതായി അറിയിച്ച എക്‌സൈസ് മന്ത്രി എം .ബി. രാജേഷ് ഈ പോരാട്ടത്തിൽ ഓരോ വ്യക്തിയും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു.

സ്ഥിരം കുറ്റവാളികളുടെ ഡേറ്റ ബാങ്ക് തയ്യാറാക്കി, 758 പേരെ പരിശോധിച്ചു. 3133 പേർ നിരീക്ഷണത്തിലാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ലഭിച്ച 242 പരാതികളിൽ 235 എണ്ണത്തിൽ നടപടി സ്വീകരിച്ചു. വാറന്റ് പ്രതികളുടെ അറസ്റ്റും തുടരുന്നു.

പിടി കൂടിയത്

എം.ഡി.എം.എ - 849.7 ഗ്രാം (വയനാട്, കാസർകോട്, പാലക്കാട് ജില്ലകളിൽ കൂടുതൽ)

മെറ്റാഫെറ്റാമിൻ- 1.4 കിലോ (1.28 കിലോ കണ്ണൂരിൽ നിന്ന്)

കഞ്ചാവ്- 99.67കിലോ

കഞ്ചാവ് ചെടികൾ- 170 എണ്ണം

ഹാഷിഷ് ഓയിൽ- 153 ഗ്രാം

ബ്രൗൺ ഷുഗർ- 1.4 ഗ്രാം

ഹെറോയിൻ- 9.6 ഗ്രാം

എൽ.എസ്.ഡി സ്റ്റാമ്പ്- 11.3 ഗ്രാം

ലഹരി ഗുളികകൾ- 85.2 ഗ്രാം