ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും

Saturday 08 October 2022 1:59 AM IST

തേങ്കുറിശ്ശി: ഗ്രാമപഞ്ചായത്തിൽ വിമുക്തി-2022 ന്റെ ഭാഗമായി ലഹരിവിരുദ്ധ കാമ്പെയിൻ സംഘടിപ്പിച്ചു. കാമ്പെയിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ റാലിയിൽ തേങ്കുറിശ്ശി ഗവ.ഹൈസ്‌കൂൾ, ശബരി വി.എൽ.എൻ.എം യു.പി സ്‌കൂൾ, മഞ്ഞളൂർ എ.എസ്.ബി സ്‌കൂൾ എന്നിവിടങ്ങളിലെ 250 വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നാരംഭിച്ച റാലി കയറംകുളം ജംഗ്ഷനിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ സന്ദേശ പ്രതിജ്ഞ എടുത്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിക്ടേഴ്സ് ചാനലിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, അധ്യാപകർ, പഞ്ചായത്ത് ജീവനക്കാർ, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.

Advertisement
Advertisement