ട്രെയിനുകളിൽ സ്ത്രീസുരക്ഷ കൂട്ടണം: ഫ്രണ്ട്സ് ഒഫ് റെയിൽവേ

Saturday 08 October 2022 10:01 PM IST

തിരുവനന്തപുരം: ട്രെയിനുകളിൽ സ്ത്രീസുരക്ഷയ്ക്ക് കൂടുതൽ സംവിധാനമൊരുക്കണമെന്ന് ട്രെയിൻ യാത്രികരുടെ സംഘടനയായ ഫ്രണ്ട്സ് ഒഫ് റെയിൽവേ ആവശ്യപ്പെട്ടു. ലേഡീസ് കമ്പാർട്ട്‌മെന്റിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ അപായച്ചങ്ങല വലിക്കാമെന്ന നിർദ്ദേശം നൽകണം. പിഴയീടാക്കാതെ അവസരോചിത ഉപയോഗത്തിന് അനുമോദിക്കാൻ റെയിൽവേ തയ്യാറാകണം. രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാതെ ചങ്ങല വലിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ചിരുന്നെങ്കിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു.

ലേഡീസ് കമ്പാർട്ട് മെന്റിൽ യാത്രക്കാർ കുറയുന്ന മുറയ്ക്ക് മറ്റു കോച്ചുകളിലേക്ക് മാറാൻ സ്ത്രീകളെ പ്രേരിപ്പിക്കണം. യാത്രയ്ക്കിടെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഫ്രണ്ട്സ് ഒഫ് റെയിൽവേയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണമെന്ന് ഫ്രണ്ട്സ് ഒഫ് റെയിൽവേ സെക്രട്ടറി ലിയോൺസ് പറഞ്ഞു.

റെയിവേ സഹായ വാഗ്ദാനം നൽകുന്ന 139 ഹെല്പ് ലൈൻ നമ്പർ ടോൾ ഫ്രീ ആക്കാനും എല്ലാ നെറ്റ് വർക്കിൽ നിന്നുമുള്ള ലഭ്യത ഉറപ്പുവരുത്താനും റെയിൽവേ തയ്യാറാകണം.

സ്ത്രീകൾക്ക് സഹായത്തിന് ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ. തിരുവനന്തപുരം കൺട്രോൾ സെന്റർ 81389 13743, എറണാകുളം റെയിൽവേ കൺട്രോൾ സെന്റർ 9846200100, 9846200150

Advertisement
Advertisement