ലവ് ഹാസ് മെനി ഫ്ളേവേഴ്‌സ്: ക്യാമെറി ഐസ്‌ക്രീം മീഡിയ കാമ്പയിൻ വീഡിയോ പുറത്തിറക്കി

Monday 10 October 2022 3:45 AM IST

 ലോഗോയും പ്രകാശനം ചെയ്‌തു

കൊച്ചി: ഐസ്‌ക്രീം നിർമ്മാണരംഗത്ത് 19 വർഷത്തെ പാരമ്പര്യമുള്ള സംരംഭകരിൽ നിന്നുള്ള പുത്തൻ ബ്രാൻഡായ ക്യാമെറി ഐസ്‌ക്രീംസിന്റെ മീഡിയ കാമ്പയിൻ 'ലവ് ഹാസ് മെനി ഫ്ളേവേഴ്‌സ്" വീഡിയോയുടെ ലോഞ്ചിംഗ് ബ്രാൻഡ് അംബാസഡറും താരദമ്പതികളുമായ ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് നിർവഹിച്ചു. ഫഹദും നസ്രിയയും ചേർന്ന് അഭിനയിച്ച 'ലവ് ഹാസ് മെനി ഫ്ളേവേഴ്‌സ്" ഹ്രസ്വചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

പരമ്പരയിലെ മൂന്നാം വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. ബ്രാൻഡിന്റെ ലോഗോയും ഇരുവരും ചേർന്ന് പ്രകാശനം ചെയ്‌തു. സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ക്യാമെറി ഐസ്‌ക്രീം ഡയറക്‌ടർമാരായ സ്‌റ്റീഫൻ എം.ഡി.,​ ബിനോയ് ജോസഫ്,​ നിജിൻ തോമസ്,​ എം.ഇ.വർഗീസ്,​ ഇ.ഇ.ദേവസി തുടങ്ങിയവർ സംബന്ധിച്ചു.

10 കോടി ലിറ്റർ

ഉത്പാദനലക്ഷ്യം

പൂർണമായും പ്രകൃതിദത്ത നിറങ്ങളും ഫ്ലേവറുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ഐസ്ക്രീമുകളാണ് വിപണിയിലെത്തിക്കുകയെന്ന് ക്യാമെറി അധികൃതർ പറഞ്ഞു. കേരളത്തിലെ മൂന്ന് നിർമ്മാണ യൂണിറ്റുകളിൽ നിന്നായി പ്രതിവർഷം 10 കോടി ലിറ്റർ ഐസ്‌ക്രീം ഉത്‌പാദനമാണ് ലക്ഷ്യം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐസ്‌ക്രീം എക്‌സ്‌ട്രൂഷൻ പ്ളാന്റ് ആലുവയിൽ പ്രവർത്തനസജ്ജമായി.

Advertisement
Advertisement