ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Monday 10 October 2022 12:00 AM IST

തിരുവനന്തപുരം: ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി.) (കാറ്റഗറി നമ്പർ 530/2019,357/2020, 358/2020) തസ്തികയിലേക്ക് നാളെ മുതൽ 15വരെയും,17 മുതൽ 21വരെയും, 25 മുതൽ 26 വരെയും കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ട്,വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്,പേരൂർക്കട എസ്.എ.പി. ക്യാമ്പ്,നാലാഞ്ചിറ മാർഇവാനിയോസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ്-ഏഴാം എൻ.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് ഇന്ന് രാവിലെ 11ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നെറ്റ് വർക് അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 137/2020) തസ്തികയിലേക്ക് 19ന് രാവിലെ 7:15 മുതൽ 9:15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 549/2021) തസ്തികയിലേക്ക് 20ന് രാവിലെ 7:15 മുതൽ 9:15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

എം.​ടെ​ക് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ടെ​ക് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു​ .​ ​അ​ലോ​ട്ട്മെ​ന്റി​നെ​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ ​ഇ​ന്ന് ​ഉ​ച്ച​യ്‌​ക്ക് 1​ ​ന​കം​ ​m​t​e​c​h​a​d​m​i​s​s​i​o​n​@​c​e​t.​a​c.​i​n​ ​ൽ​ ​അ​റി​യി​ക്ക​ണം.

വി​ദ്യാ​ധൻ
സ്കോ​ള​ർ​ഷി​പ്പ്
6600​ ​കു​ട്ടി​ക​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​ ​മി​ടു​ക്ക​രാ​യ​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള​ ​വി​ദ്യാ​ധ​ൻ​ ​സ്കോ​ള​ർ​ഷി​പ്പ് ​ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ഇ​ന്ത്യ​യി​ലെ​ 15​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ 6600​ ​കു​ട്ടി​ക​ൾ​ക്ക് ​ന​ൽ​കു​മെ​ന്ന് ​സ​രോ​ജി​നി​ ​ദാ​മോ​ദ​ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ ​എ​സ്.​ഡി.​ ​ഷി​ബു​ലാ​ലും​ ​മാ​നേ​ജിം​ഗ് ​ട്ര​സ്റ്റി​ ​കു​മാ​രി​ ​ഷി​ബു​ലാ​ലും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
പു​തു​താ​യി​ ​ബീ​ഹാ​ർ,​ജാ​ർ​ഖ​ണ്ഡ്,​പ​ഞ്ചാ​ബ് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​മൂ​ന്നു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ആ​രം​ഭി​ച്ച​ 1600​ ​പേ​ർ​ക്കു​ള്ള​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ളി​ലേ​ക്ക് 40,000​ ​ത്തോ​ളം​ ​അ​പേ​ക്ഷ​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​ ​വി​ദ്യാ​ധ​ൻ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 2200​ ​ഓ​ളം​ ​കു​ട്ടി​ക​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ​നാ​ഷ​ണ​ൽ​ ​പ്രോ​ഗ്രാം​ ​ഡ​യ​റ​ക​ട​ർ​ ​മീ​രാ​ ​രാ​ജീ​വ​ൻ​ ​പ​റ​ഞ്ഞു.​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ​ദ്ധ​തി​യു​ടെ​ ​പ​ങ്കാ​ളി​ക​ളു​ടെ​യും​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​ഒ​ത്തു​ചേ​ര​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​മാ​രാ​യ​ ​പ്രൊ​ഫ.​ ​എ​സ്.​ ​രാ​മാ​ന​ന്ദ്,​ ​ശ്രു​തി​ ​ഷി​ബു​ലാ​ൽ,​ ​യു.​എ​സ്.​ടി​ ​സി.​ഇ.​ഒ​ ​കൃ​ഷ്ണ​ ​സു​ധീ​ന്ദ്ര​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement