ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് : പത്തനംതിട്ട ബേസിക് ചാമ്പ്യൻമാർ

Monday 10 October 2022 12:39 AM IST

കൊടുമൺ : ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിച്ച ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 200 പോയിന്റുമായി ബേസിക് അത്‌ലറ്റിക്‌സ് പത്തനംതിട്ട ഒാവറോൾ ചാമ്പ്യൻമാരായി. സെന്റ ജോൺസ് ഇരവിപേരൂരിനാണ് രണ്ടാം സ്ഥാനം, 109 പോയിന്റ്. സെന്റ് ജോൺസ് തുമ്പമൺ 71 പോയിന്റും ബിലിവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ തിരുവല്ല 71 പോയിന്റും കാതോലിക്കറ്റ് കോളേജ് പത്തനംതിട്ട 48 പോയിന്റും നേടി.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ കോളേജുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ നിന്ന് താരങ്ങൾ പങ്കെടുത്തു. 14, 16, 18, 20 വയസിന് താഴെയുള്ളവർക്കായി കാറ്റഗറി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. 700 ൽ അധികം കായിക താരങ്ങളാണ് പങ്കെടുത്തത്. ജില്ലയിൽ അത്‌ലറ്റിക്‌സ് അസോസിയേഷനിൽ 63 സ്ഥാപനങ്ങളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.

മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ 20 മുതൽ 23 വരെ തേഞ്ഞിപ്പാലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

നേട്ടം കൊയ്ത് പത്തനംതിട്ട ബേസിക്

ജൂനിയർ അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനവുമായി പത്തനംതിട്ട ബേസിക് അത്‌ലറ്റിക് ക്ലബ്. കളത്തിൽ ഇറങ്ങിയ ആദ്യ കായിക മേളയിൽ തന്നെ വലിയ നേട്ടം കൊയ്യാൻ കഴിഞ്ഞതിലുള്ള ആഹ്‌ളാദത്തിലാണ് ക്ലബ് അംഗങ്ങൾ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം കേന്ദ്രമായാണ് ക്ലബ് പ്രവർത്തിക്കുന്നത്.
102 കായിക താരങ്ങളാണ് വിവിധ ഇനങ്ങളിൽ പങ്കെടുത്തത്. 24 സ്വർണ്ണം, 13 വെള്ളി, 15 വെങ്കലവും നേടി. മാർത്തോമ്മ എച്ച്.എസ്.എസ് പത്തനംതിട്ട, തൈക്കാവ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ, അടൂർ സെന്റ് മേരീസ് , കോന്നി റിപ്പബ്‌ളിക്കൻ എന്നീ സ്‌കൂളുകളിലെ കുട്ടികളാണ് ബേസിക് അത്‌ലറ്റിക്‌സ് ക്ലബിന് കീഴിൽ പരിശിലിക്കുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ രാവിലെയും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. ജഗദീഷ് ആർ കൃഷ്ണൻ, റോസമ്മ മാത്യു, റെജിൻ മാത്യു എബ്രഹാം എന്നിവരാണ് പരിശീലകർ. ക്ലബിന്റ പ്രസിഡന്റ് റോബിൻ വി ജോണും സെക്രട്ടറി റെജിൻ മാത്യു എബ്രഹാമുമാണ്.

പോയിന്റ് നില :

അണ്ടർ 20 (പെൺകുട്ടികൾ) 1.കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, 51 പോയിന്റ്.
2.ബേസിക് അത്‌ലറ്റിക്‌സ് ക്ലബ് പത്തനംതിട്ട, 21 പോയിന്റ്.

അണ്ടർ 18 (പെൺകുട്ടികൾ )1. ബേസിക് അത് ലറ്റിക്‌സ് ക്ലബ് പത്തനംതിട്ട, 65 പോയിന്റ്.
2. ബിലിവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ, 16 പോയിന്റ്

അണ്ടർ 16 (പെൺകുട്ടികൾ)1. ബിലിവേഴ്‌സ് ചർച്ച് റിസിഡൻഷ്യൻ തിരുവല്ല, 25 പോയിന്റ്.
2. സെന്റ് ജോൺസ് തുമ്പമൺ, 12 പോയിന്റ്.

അണ്ടർ 14( പെൺകുട്ടികൾ ) 1.ബിലിവേഴ്‌സ് ചർച്ച് തിരുവല്ല, 20 പോയിന്റ്.
2 .സെന്റ് ജോൺസ് തുമ്പമൺ, 12 പോയിന്റ്.

അണ്ടർ 20 (ആൺകുട്ടികൾ) 1. ബേസിക് അത് ലറ്റിക്‌സ് പത്തനംതിട്ട, 63 പോയിന്റ്.
2.സെന്റ് ജോൺസ് ഇരവിപേരൂർ, 33 പോയിന്റ്.

അണ്ടർ 18 (ആൺകുട്ടികൾ ) 1.സെന്റ് ജോൺസ് ഇരവിപേരൂർ, 45 പോയിന്റ്.
2. കെ.ആർ.പി.എം.എച്ച്.എസ് സീതത്തോട്, 23 പോയിന്റ്.

അണ്ടർ 16 (ആൺകുട്ടികൾ) 1. ബേസിക് അത് ലറ്റിക്‌സ് പത്തനംതിട്ട, 23 പോയിന്റ്.
2. സെന്റ് ജോൺസ് തുമ്പമൺ, 18 പോയിന്റ്.

അണ്ടർ 14 (ആൺകുട്ടികൾ) 1. സെന്റ് ജോൺസ് തുമ്പമൺ, 15 പോയിന്റ്.
2. സെന്റ് ജോൺസ് ഇരവിപേരൂർ, 10 പോയിന്റ്.

Advertisement
Advertisement