വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ

Monday 10 October 2022 12:06 AM IST

പാലാ : വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പൂവരണി മൂലേത്തുണ്ടി ഓലിക്കൽ സാജനെ (40) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രാത്രി നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി പിടിയിലാകുന്നത്. മുൻപും നിരവധി കഞ്ചാവ് കേസുകളിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement