ഏഷ്യാകപ്പ് : ഇന്ത്യൻ വനിതകൾ ഇന്ന് തായ്‌ലാൻഡിനോട്

Monday 10 October 2022 12:53 AM IST

സിൽഹത്ത് : ബംഗ്ളാദേശിൽ നടക്കുന്ന വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ച ഇന്ത്യ ഇന്ന് നടക്കുന്ന മത്സരത്തിൽ അട്ടിമറി വീരത്തികളായ തായ്‌ലാൻഡിനെ നേരിടും. ഇതുവരെ നടന്ന അഞ്ചുമത്സരങ്ങളിൽ നാലും ജയിച്ച ഇന്ത്യ എട്ടുപോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. തായ്ലാൻഡ് അഞ്ച് കളികളിൽ മൂന്ന് ജയം നേടി ആറുപോയിന്റുമായി നാലാം സ്ഥാനത്താണ്. ആദ്യകളികളിൽ ബംഗ്ളാദേശിനും ശ്രീലങ്കയ്ക്കും എതിരെ തോറ്റശേഷം പാകിസ്ഥാൻ,യു.എ.ഇ ,മലേഷ്യ എന്നിവർക്കെതിരെയായിരുന്നു തായ്‌ലാൻഡിന്റെ വിജയം.

1 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

Advertisement
Advertisement