വിവാദമായ കേസുകളിലൊക്കെ അഭിഭാഷകനായി ആളൂർ എത്തുന്നതെങ്ങനെ? അനുഭവം വെളിപ്പെടുത്തി സംവിധായകൻ
കേരളത്തെ നടുക്കിയ നരബലിക്കേസിൽ പ്രതിഭാഗത്തിനായി അഡ്വ. ആളൂർ ഹാജരാകാൻ ഒരുങ്ങുകയാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികൾക്കായി ആളൂർ ഇതിനു മുമ്പും പലതവണ വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ കുപ്രിസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തിൽ പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയന്നുവന്നിട്ടുമുണ്ട്. ഈ വിഷയത്തിൽ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. ആളൂരിന്റെ ഓഫർ നിരസിക്കേണ്ടി വന്ന സാഹചര്യവും സനൽ വിശദമാക്കുന്നു.
'ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്. മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാറ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു. ആരാണ് എനിക്കുവേണ്ടി ആളുരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യുസർ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാൻ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യുസർ എന്ന് സാറിനും അറിയില്ല എന്നും അവർ പറഞ്ഞു. വിവരങ്ങൾ കൃത്യമല്ലാത്തതുകൊണ്ടും നിഴൽ നാടകങ്ങളിൽ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടും ഞാനത് നിരസിച്ചു. ഇപ്പോൾ നരബലി കേസിൽ ആളൂർ ആണ് പ്രതികളുടെ അഭിഭാഷകൻ എന്ന് കേട്ടപ്പോൾ ഓർത്തതാണ്. ആരായിരിക്കും പ്രതികൾക്ക് വേണ്ടി അദ്ദേഹത്തെ കേസ് ഏല്പിച്ചിട്ടുണ്ടാവുക'
ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം...
Posted by Sanal Kumar Sasidharan on Wednesday, 12 October 2022