വെള്ളക്കരം 15 ദിവസത്തിനകം അടയ്ക്കണം; പിഴയ്ക്ക് ഇനി പലിശയും

Friday 14 October 2022 12:03 AM IST

തിരുവനന്തപുരം: വെള്ളക്കരം പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി ബിൽ തീയതി മുതൽ 15 ദിവസമാക്കി വാട്ടർ അതോറിട്ടി കുറച്ചു. അടച്ചില്ലെങ്കിൽ പിഴയ്‌ക്കൊപ്പം നിശ്ചിതശതമാനം പലിശയും ഈടാക്കും. അടുത്ത ബിൽ ലഭിക്കുന്നതു മുതൽ പ്രാബല്യത്തിൽ. നിലവിൽ 30 ദിവസമാണ്. പലിശയും ഉണ്ടായിരുന്നില്ല. 15 ദിവസത്തിനു ശേഷമാണെങ്കിൽ പിഴയ്‌ക്കൊപ്പം പ്രതിമാസം ഒരു ശതമാനമാണ് പലിശ. 30 ദിവസത്തിന് ശേഷം ഗാർഹിക ഉപഭോക്താക്കൾക്ക് 1.50 ശതമാനവും ഗാർഹികേതര വിഭാഗത്തിന് രണ്ട് ശതമാനവുമാണ് പലിശ. പുതിയ ഉത്തരവിൽ പലിശ ഈ പിഴത്തുകയിൽ കുറയാൻ പാടില്ലെന്നും വ്യക്തമാക്കുന്നു. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും.

Advertisement
Advertisement