ജില്ലാ സിവിൽ സർവീസ് കായികമേള

Friday 14 October 2022 1:21 AM IST
ജില്ലാ സിവിൽ സർവീസ് കായികമേള

കൊച്ചി : ജില്ലാ സിവിൽ സർവീസ് കായികമേള ഈ മാസം 28,29 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, പനമ്പിള്ളിനഗർ ജില്ലാ സ്‌പോർട്‌സ് അക്കാഡമി ഗ്രൗണ്ട് ,മഹാരാജാസ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും.

അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ ,ഫുട്‌ബോൾ, ടേബിൾ ടെന്നീസ്, നീന്തൽ ,വോളീബോൾ, ബാസ്‌കറ്റ്ബാൾ, ക്രിക്കറ്റ്, പവർ ലിഫ്റ്റിംഗ് ഗുസ്തി, വെയിറ്റ് ലിഫ്റ്റിംഗ് ആൻഡ് ബെസ്റ്റ് ഫിസിക്ക്, ലോൺ ടെന്നീസ്, കബഡി, ചെസ്സ് എന്നീ കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ ഓഫീസ് മേലധികാരിയുടെ സർട്ടിഫിക്കറ്റോടെ പി.ടി. ഉഷ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യേണം. പങ്കെടുക്കുന്നവർ 28ന് രാവിലെ 8ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തിച്ചേരണം.

ഫോൺ: 0484 2367580, sportscouncilekm@gmail.com.

Advertisement
Advertisement