ആദായനികുതി കിഴിവ്: വിഹിതം യഥാ സമയം അടയ്ക്കണം

Friday 14 October 2022 12:11 AM IST

ന്യൂഡൽഹി:1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 36(1)(va),43 ബി പ്രകാരമുള്ള കിഴിവ് ലഭിക്കുന്നതിന് തൊഴിലുടമകൾ ഇ.പി.എഫ്, ഇ.എസ്.ഐയിലേക്കുള്ള ജീവനക്കാരുടെ വിഹിതം നിശ്ചിത തിയതിയിലോ അതിന് മുമ്പോ നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി .

തൊഴിലുടമയുടെ വിഹിതവും ജീവനക്കാരുടെ വിഹിതവും തമ്മിൽ പ്രകടമായ അന്തരമുണ്ട്. രണ്ടും തൊഴിലുടമ നിക്ഷേപിക്കണം. ആദ്യത്തേത് തൊഴിലുടമയുടെ ബാദ്ധ്യതയാണ്. രണ്ടാമത്തേത് നിർവ്വചനമനുസരിച്ച് വരുമാനമായി കണക്കാക്കുന്നു. ഇത് ജീവനക്കാരുടെ വരുമാനത്തിൽ നിന്നുള്ള കിഴിവായി ലഭിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ വിഹിതം തൊഴിലുടമകൾ വൈകി നിക്ഷേപിച്ചത് ഐ.ടി ആക്ടിന്റെ സെക്ഷൻ 2(24)(X) ,സെക്ഷൻ 36(1)(va) പ്രകാരം തൊഴിലുടമകൾക്ക് ലഭിക്കുന്ന അത്തരം തുക വരുമാനമായി കണക്കാക്കുമെന്ന് ഐ.ടി വകുപ്പ് വിധിച്ചു. നിശ്ചിത തിയതികൾക്കപ്പുറം പണമടച്ചാൽ ആദായ നികുതി വകുപ്പിൽ നിന്നുള്ള കഴിവിന് അർഹരായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കി,ഇതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി.

Advertisement
Advertisement