ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

Friday 14 October 2022 12:21 AM IST

നിലമ്പൂർ: ലഹരിക്കെതിരെ ജനകീയ ചെറുത്തുനിൽപ്പ് ലക്ഷ്യമിട്ട് നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.നഗരസഭ നടപ്പിലാക്കുന്ന സുബോദ 2022 പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി. പി.വി.അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ,നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണു, നഗരസഭ സെക്രട്ടറി ജി.ബിനുജി, എക്‌സൈസ് വകുപ്പ് പ്രതിനിധികൾ,വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ ,മത-സാമുദായിക, സാംസ്‌കാരി സംഘടനാ പ്രതിനിധികൾ, ആശ, കുടുംബശ്രീ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement