ക്രിസ്മസ് ബമ്പർ സമ്മാനവും 25 കോടിയാക്കും

Friday 14 October 2022 12:28 AM IST

കൊച്ചി: ഓണം ബമ്പർ ലോട്ടറി ഹിറ്റായതിന് പിന്നാലെ ഇത്തവണത്തെ ക്രിസ്മസ്, ന്യൂഇയർ ബമ്പർ ഒന്നാംസമ്മാന തുകയും 25കോടിയായി വർദ്ധിപ്പിച്ചേക്കും. ടിക്കറ്റ് വില 500 രൂപയും. 20 കോടിയാക്കണമെന്ന നിർദ്ദേശവുമുണ്ട്. ചർച്ചകൾ അന്തിമഘട്ടത്തിൽ. പത്തു കോടിയുടെ പൂജാ ബമ്പർ നറുക്കെടുക്കുന്ന നവംബർ 20ന് പ്രഖ്യാപനമുണ്ടാകും.

25കോടിയാക്കിയാൽ ഓണം ബമ്പറിന് സമാനമായി രണ്ടാംസമ്മാനം 5 കോടിയായിരിക്കും. മൂന്നാം സമ്മാനം ഒരുകോടി വീതം 10 പേർക്കും നാലാം സമ്മാനം ഒരുലക്ഷം വീതം 90 പേർക്കും സമാശ്വാസ സമ്മാനം 5 ലക്ഷം വീതം 9 പേർക്കും നൽകും. മൂന്നു വർഷമായി 12 കോടിയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. കഴിഞ്ഞവർഷം 47,40,000 ടിക്കറ്റുകൾ അച്ചടിച്ചതിൽ 47,36,000ഉം വിറ്റിരുന്നു.

Advertisement
Advertisement