തരൂരിനായി ഇന്ദിരാഭവനു മുന്നിൽ ഫ്ളക്സ് ബോർഡ്

Friday 14 October 2022 1:25 AM IST

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശിതരൂരിന് വോട്ടഭ്യർത്ഥിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനു മുന്നിൽ ഫ്ളക്സ് ബോർഡ്. 'നാളയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് അദ്ദേഹത്തിന്റെ ചിത്രം പതിച്ച ബോർഡിലുള്ളത്. ആരാണ് വച്ചതെന്ന് ബോർഡിലില്ല. ഇന്ദിരാഭവന് എതിർവശത്തെ സ്ഥാപനത്തിന് മുന്നിൽ ബുധനാഴ്ചയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. തരൂരിനായി കോട്ടയം ഈരാറ്റുപേട്ടയിലും കഴിഞ്ഞ ദിവസം ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ബോർഡുകൾ വച്ചു. കൊല്ലത്തേതിൽ പലതും യൂത്ത് കോൺഗ്രസിന്റെ പേരിലാണ്.

Advertisement
Advertisement