കർഷക സംഘം ഡൽഹിയിലേക്ക്

Friday 14 October 2022 1:50 AM IST

കൊല്ലങ്കോട്: കാർഷിക മേഖലയിലെ പ്രതിസന്ധികളും ബഫർ സോൺ വിഷയത്തിൽ കർഷകർ അനുഭവിക്കുന്ന വിഷമങ്ങളും നേരിട്ട് കേന്ദ്ര സർക്കാറിനെ അറിയിക്കാൻ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കർഷക സംഘം 14ന് ദില്ലിയിലേക്ക് യാത്ര പുറപ്പെടും. കേരളത്തിലെ ഓരോ ജില്ലകളിൽ നിന്ന് ഒരാളെ വീതം കൃഷി വിജ്ഞാന കേന്ദ്രമാണ് തിരഞ്ഞെടുത്തത്. പാലക്കാട് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താൻ അവസരം ലഭിച്ചത് നബാർഡ് റീജിണൽ അഡ്വസൈറി ബോർഡ് അംഗവും ഫാർമേഴ്സ് ക്ലബ്‌ കോ ഓർഡിനേറ്ററുമായ എസ്. സുരേഷ് ഓനൂർപള്ളത്തിനാണ്. 17, 18 തിയതികളിലായാണ് ഡൽഹിയിൽ അഗ്രിക്കൾച്ചറൽ എൻക്ലേവ് നടക്കുന്നത്. 17ന് കർഷകരുമായും 18ന് കർഷക സംരഭകരുമായാണ് സംവാദം നടക്കുന്നത്. അവരവരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. നെൽകർഷകരുടെ നെല്ലുസംഭരണത്തിലെ അപാകത പരിഹരിക്കുക. രാസവളങ്ങളുടെ അമിതമായ വില, ക്രമാധീതമായ ഉത്പാദന ചെലവ്, ബഫർ സോൺ വിഷയത്തിലെ കർഷകരുടെ ആശങ്ക, വന്യമൃഗങ്ങളുടെ ശല്യം, ഏകീകൃത കൃഷി രീതികൾ, മൂല്യവർദ്ദിത ഉത്പന്നങ്ങൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കുമെന്ന് എസ്. സുരേഷ് പറഞ്ഞു.

Advertisement
Advertisement