പൈങ്കുളത്ത് യഥാർത്ഥ്യമാക്കാം, കാർഷിക ടൂറിസം

Saturday 15 October 2022 12:40 AM IST
പൈങ്കുളം പാടശേഖരം

പേരാമ്പ്ര: കാർഷിക വികസനത്തിനൊപ്പം ടൂറിസത്തിന്റെ സാദ്ധ്യതകൾ തേടി പൈങ്കുളം പാടശേഖരവും ചേർമലയും.വിശാലമായ നെൽപ്പാടങ്ങളും ഹരിതാഭയാർന്ന പ്രകൃതിഭംഗിയുമുള്ള മേഖല കേന്ദ്രീകരിച്ച് പദ്ധതി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വലിയ ജലസ്രോതസായ നാരിക്കിലപുഴ, പൈങ്കുളംകാവ്, മുരുങ്ങൂര് താഴെ തോട് എന്നിവ അടിസ്ഥാനമാക്കി വികസനങ്ങൾക്ക് രൂപം നൽകാൻ സാധിക്കും. കരകൗശലവസ്തുക്കളുടെ വിൽപ്പനയ്ക്കായി വർക്ക്ഷെഡ്, നടപ്പാത, സഞ്ചാരികൾക്ക്​ പ്രാഥമിക സൗകര്യങ്ങളൊരുക്കൽ എന്നിവയും ഉൾപ്പെടുത്താം.

ചേർമലയിൽ നരിമഞ്ചയെന്ന ചെങ്കൽഗുഹ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പുരാവസ്തുവകുപ്പി‍ന്റെ നേതൃത്വത്തിൽ ഗുഹയിൽ പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തിട്ടുള്ളതിനാൽ ഗുഹക്കുള്ളിലൂടെയും സഞ്ചരിക്കാം. മാത്രമല്ല മേഖല സാഹസിക ടൂറിസത്തിലും ഉൾപ്പെടുത്താം .

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ ടൂറിസം പദ്ധതിക്ക് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

പെരുവണ്ണാമൂഴി ,ജാനകിക്കാട്, കക്കയം, കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രങ്ങൾ യോജിപ്പിച്ച് വിശാല പ്രൊജക്ട് സാദ്ധ്യമായാൽ വിദേശീയരടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കാം. പൈങ്കുളത്തെ

നിലവിലെ വരമ്പുകളും തോടുകളും ബലപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്യാം. ജല സമൃദ്ധമായ നാരിക്കിലപുഴ നവീകരിച്ച് ചെറിയ ബോട്ട് സർവീസ് ഉൾപ്പെടെയുള്ള പദ്ധതികളും, നീന്തൽ പരിശീലനവും സാധ്യമാക്കാം.'ഗ്രാമം വിരൽത്തുമ്പിൽ' പദ്ധതിയും ക്ലസ്റ്റർ സെന്റർ രൂപീകരിച്ച് മത്സ്യമൂല്യവർദ്ധിത ഉത്പന്നങ്ങളുടെ സംസ്‌കരണവും വിതരണശൃഖലയും ആരംഭിക്കാനും കഴിയും. കാർഷിക വിപുലീകരണത്തിന് അഗ്രിടെക് ഫെസിലിറ്റികേന്ദ്രവും തുടങ്ങാം. ടൂറിസം മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇടപെടാൻ കഴിയുന്ന വലിയ സാദ്ധ്യതകളുമുണ്ട്.

പൈങ്കുളംചേർമല മേഖലകളെ കേന്ദ്രീകരിച്ച് കാർഷിക ടൂറിസം യഥാർത്ഥ്യമാക്കാ

ൻ പദ്ധതി വേണം- ഇ.എം.ബാബു

സാമൂഹ്യ പ്രവർത്തകൻ

Advertisement
Advertisement