ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവം

Friday 14 October 2022 10:47 PM IST

കോട്ടയം: ആരോഗ്യശാസ്ത്ര സർവകലാശാല ഏഴാമത് ഇന്റർസോൺ കലോത്സവം 'എക്താര'ക്ക് തുടക്കം കുറിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന കലോത്സവത്തിന് തിരുവാതിര മത്സരങ്ങളോടെയാണ് തിരശീല ഉയർന്നത്.വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്തു.വൈകിട്ട് നടന്ന ചടങ്ങിൽ സിനിമാ താരം സൗബിൻ ഷാഹിർ,രോമാഞ്ചം സിനിമയിലെ അഭിനേതാക്കൾ എന്നിവർ വിശിഷ്ടാതിത്ഥികളായി.സർവകലാശാലയുടെ ലഹരിവിരുദ്ധ കാമ്പെയിനും തുടക്കമായി.നോർത്ത്,സൗത്ത്,സെൻട്രൽ സോൺ മത്സരങ്ങിൽ വിജയിച്ച 324 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്.10 വേദികളിലായി 96 മത്സരങ്ങൾ അരങ്ങേറും.ഇന്നലെ തിരുവാതിര,ഭരതനാട്യം,വട്ടപ്പാട്ട്,കുച്ചിപ്പുടി,കോൽകളി, ഫാൻസിഡ്രസ്,ക്ലാസിക്കൽ മ്യൂസിക്,വെസ്റ്റേൺ സോളോ,വെസ്‌റ്റേൺ ഗ്രൂപ്പ് സോംഗ്,മോണോ ആക്ട്,മിമിക്രി,പെയിന്റിംഗ്,രചന മത്സരങ്ങൾ നടന്നു.കലോത്സവത്തിന് നാളെ തിരശീല വീഴും.

Advertisement
Advertisement