ടൂറിസ്റ്റ് ബ​സുകൾ ​ഡി.​ജെ.​ ​ ഫ്ലോ​റല്ല: ഹൈക്കോടതി

Saturday 15 October 2022 12:00 AM IST

കൊച്ചി: ടൂറിസ്റ്റ്ബ​സു​ക​ൾ​ ​ഡി.​ജെ​ ​ഫ്ലോ​റു​ക​ളല്ലെന്നും ഫ്ലാ​ഷ് ​ലൈ​റ്റു​ക​ൾ,​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​പി​ന്നി​ലും​ ​റി​ഫ്ല​ക്ട​റു​ക​ൾ,​ ​ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​ ​സ്പീ​ക്ക​റു​ക​ൾ​ ​എ​ന്നി​വ​ ​ഘ​ടി​പ്പി​ക്കു​ന്ന​ത് ​സു​ര​ക്ഷാ​വീ​ഴ്ച​യാ​ണെന്നും ഹൈക്കോടതിയുടെ വിമർശനം. ​

അഞ്ചു കുട്ടികളടക്കം ഒമ്പതു പേ‌ർ മരിച്ച വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

​ഉ​ള്ളി​​​ൽ​ ​അ​ല​ങ്കാ​ര​ ​ലൈ​റ്റു​ക​ൾ​ ​പാ​ടി​ല്ല.​ ​വ​ന​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ൾ​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​സ്വൈ​ര​വി​ഹാ​ര​ത്തെ​ ​ബാ​ധി​ക്കും.​ ​സീ​റ്റു​ക​ളും​ ​ഡോ​റു​ക​ളും​ ​ച​ട്ട​പ്ര​കാ​ര​മാ​ക​ണം.​ ​ബ​സി​ൽ​ ​എ​ത്ര​ ​സീ​റ്റു​ണ്ടോ​ ​അ​ത്ര​യും​ ​യാ​ത്ര​ക്കാ​രെ​ ​മാ​ത്ര​മേ​ ​അ​നു​വ​ദി​ക്കാ​വൂ.

അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​വീ​ഴ്ച
വി​നോ​ദ​യാ​ത്ര​ ​പോ​കു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​മു​ഖ്യ​ ​പ​ങ്കു​ണ്ട്.​ ​ആ​ർ​ഭാ​ട​മു​ള്ള​ ​ബ​സു​ക​ൾ​ ​കു​ട്ടി​ക​ൾ​ ​തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​അ​വ​ർ​ ​പാ​ലി​ച്ചി​ല്ല.​ ​ശ​ബ​രി​മ​ല​ ​സീ​സ​ണി​ല​ട​ക്കം​ ​അ​പ​ക​ട​ങ്ങ​ൾ​ ​കൂ​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​കോ​ട​തി​ ​ന​ൽ​കു​ന്ന​ ​നി​‌​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്നി​ല്ല.

വി​ദേ​ശ​ത്തു​ ​നി​ന്ന് ​വാ​ഹ​ന​ങ്ങ​ൾ​ ​നി​ശ്ചി​ത​ ​കാ​ല​ത്തേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​'​കാ​ർ​നെ​റ്റ്'​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​എ​ത്തി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തു​ന്നു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലെ​ ​വാ​ഹ​ന​ ​എ​ക്സ്‌​പോ​ക​ളി​ൽ​ ​ഇ​വ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ​നി​യ​മ​പ​ര​മാ​ണോ​യെ​ന്നും​ ​നോ​ക്ക​ണം.​ ​കാ​ർ​നെ​റ്റ് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​വി​വ​ര​ങ്ങ​ളും​ അ​റി​യി​ക്ക​ണമെന്ന് കോടതി പറഞ്ഞു.

Advertisement
Advertisement