ക്വോറം തികയ്‌ക്കാതെ കബളിപ്പിച്ചതിന്, തിരിച്ചടിച്ച് ഗവർണർ, 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു

Sunday 16 October 2022 12:00 AM IST

തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ ക്വോറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച കേരള യൂണിവേഴ്സിറ്റിക്കും സർക്കാരിനും തിരിച്ചടി നൽകി,​ സെനറ്റിലെ പതിനഞ്ച് നോമിനേറ്റഡ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കടും വെട്ട്.

പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ പ്രതിനിധിയെ നിശ്ചയിക്കാൻ കഴിഞ്ഞ 11ന് ചേർന്ന സെനറ്റ്‌ യോഗം ഗവർണർക്കെതിരായ രാഷ്ടീയക്കളിയുടെ ഭാഗമായി കോറം തികയ്‌ക്കാതെ പിരിയുകയായിരുന്നു.

താൻ ആവശ്യപ്പെട്ട പ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കിയാണ് ഗവർണറുടെ നടപടി. ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇവരുടെ സെനറ്റംഗത്വം ഉടൻ പിൻവലിക്കുന്നെന്നാണ് ഉത്തരവിലുള്ളത്. പുറത്താക്കിയവരിൽ രണ്ട് പേർക്ക് സിൻഡിക്കേറ്റംഗത്വവും നഷ്ടമായി.

പി.സദാശിവം ഗവർണറായിരിക്കെ നാമനിർദ്ദേശം ചെയ്തവരെയാണ് പിൻവലിച്ചത്. അന്ന് സർക്കാർ പട്ടികയിൽ നിന്നാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. ഇനി സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. 1974ൽ കേരളസർവകലാശാലാ ആക്ട് വന്നശേഷം ആദ്യമായാണ് കൂട്ടനടപടി.

പുറത്തായവർ

സർവകലാശാലാ വകുപ്പ് മേധാവികളായ ഡോ.കെ.എസ്. ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ഡോ.കെ.ബിന്ദു (സംഗീതം), ഡോ.സി.എ ഷൈല (സംസ്‌കൃതം), ഡോ. ജി.ബിനു (ഫിലോസഫി), സ്‌കൂൾ അദ്ധ്യാപകരായ ആർ.എസ്. സുരേഷ് ബാബു (ഹെഡ് മാസ്റ്റർ ഗവ.മോഡൽ എച്ച്.എസ്.എസ്, തിരുവനന്തപുരം), ടി.എസ്.യമുനാ ദേവി (പ്രിൻസിപ്പൽ ഗവ.പി.പി.ടി.ഐ കോട്ടൺഹിൽ, തിരുവനന്തപുരം), ജി.കെ.ഹരികുമാർ (എച്ച്.എസ്.എസ്.ടി ജൂനിയർ - ഫിസിക്സ്, സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്ട്, കടയ്ക്കൽ), വി.അജയകുമാർ (എച്ച്.എസ്.എ - മലയാളം, ജി.എച്ച്.എസ്.എസ്, പാളയംകുന്ന്, വർക്കല), വിവിധ മണ്ഡലങ്ങളിൽ നാമനിർദ്ദേശം ചെയ്തിരുന്ന ഷേഖ് പി. ഹാരിസ് (ചെയർമാൻ, പി.എ.ഹാരിസ് ഫൗണ്ടേഷൻ, കായംകുളം), ജോയ് സുകുമാരൻ (കയർ ഫെഡ്, ആലപ്പുഴ), ജി.പദ്മകുമാർ (കാപ്പിറ്റൽ കളർ പാർക്ക് ഡിജിറ്റൽ പ്രസ്, കൊല്ലം), എൻ.പി.ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ, മലയാളം കമ്മ്യൂണിക്കേഷൻ), ജി. മുരളീധരൻ പിള്ള (അഭിഭാഷകൻ, കൊല്ലം), ബി.ബാലചന്ദ്രൻ (സ്പോർട്സ്), ഡോ.പി.അശോകൻ (എസ്.പി.ഫോർട്ട് ആശുപത്രി, തിരുവനന്തപുരം). ഇതിൽ ജി.മുരളീധരൻ പിള്ളയ്ക്കും ബി.ബാലചന്ദ്രനുമാണ് സിൻഡിക്കേറ്റംഗത്വം നഷ്ടപ്പെട്ടത്.

ഗവർണറെ പറ്റിച്ച യോഗം

102അംഗ സെനറ്റിൽ ക്വോറത്തിന് അഞ്ചിലൊന്ന് (21പേർ) വേണം. കഴിഞ്ഞ യോഗത്തിൽ വി.സിയും 10 യു.ഡി.എഫ് അംഗങ്ങളുമടക്കം 13 പേരേ എത്തിയുള്ളൂ. ഇവരുടെ ഹാജർ രേഖപ്പെടുത്തി യോഗം പിരിഞ്ഞു.

യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ വി.സിയോട് ഗവർണർ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിൻവലിക്കൽ മുൻപും

കൊല്ലം മുൻ എം.പി പി.രാജേന്ദ്രനെ വ്യവസായ മേഖലയെയും മുൻ മന്ത്രി സജി ചെറിയാനെ സ്പോർട്സ് മേഖലയെയും പ്രതിനിധീകരിച്ച് നാമനിർദ്ദേശം ചെയ്തത് 2012ൽ ഗവർണർ റദ്ദാക്കിയിരുന്നു. തെറ്റായ മണ്ഡലത്തിൽ അംഗത്വം നേടിയതിനായിരുന്നു ഇത്.

കേ​ര​ള​ ​വി.​സി​ ​നി​യ​മ​നം:
വി​ജ്ഞാ​പ​നം​ ​‌​‌​ഇ​റ​ക്കാ​തെ
ഗ​വ​ർ​ണ​റു​ടെ​ ​സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​-​ ​സ​ർ​ക്കാ​ർ​ ​പോ​രി​നി​ടെ,​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​തെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ദേ​വേ​ന്ദ്ര​കു​മാ​ർ​ ​ദൊ​ഡാ​വ​ത് ​ഒ​ഴി​ഞ്ഞു​മാ​റു​ന്നു.​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്താ​ലാ​ണി​ത്.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന​ ​ഗ​വ​ർ​ണ​റു​ടെനി​ർ​ദേ​ശ​മാ​ണ് ​ന​ട​പ്പാ​ക്കാ​ത്ത​ത്.​ ​മു​ൻ​പ് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യാ​ണ് ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്ന​ത്.​ ​ആ​ ​പ​തി​വ് ​തെ​റ്റി​ച്ച് ​വി​ജ്ഞാ​പ​ന​മി​റ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ച​ട്ട​ത്തി​ൽ​ ​വ്യ​വ​സ്ഥ​യി​ല്ലാ​ത്ത​തി​നാ​ൽ​ ​സെ​ക്ര​ട്ട​റി ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​ര​ണ്ടം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​ടെ​ ​ക​ൺ​വീ​ന​റാ​യ​ ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​ഡ​യ​റ​ക്ട​റെ​ ​അ​തി​നാ​യി​ ​ഗ​വ​ർ​ണ​ർ​ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ട്ടെ​യെ​ന്നാ​ണ് സെ​ക്ര​ട്ട​റി​ ​പ​റ​യു​ന്ന​ത്.​ ​ആ​ഗ​സ്​​റ്റ് 5​ന് ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​​​റ്റി​യു​ടെ​ ​മൂ​ന്ന് ​മാ​സ​ ​കാ​ലാ​വ​ധി​ ​ന​വം​ബ​ർ​ 4​ന് ​അ​വ​സാ​നി​ക്കും.​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​അ​തി​ന​ടു​ത്ത​ ​ദി​വ​സം​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ഇ​ല്ലാ​താ​വും.​ ​ന​വം​ബ​ർ​ ​നാ​ലി​ന് ​സ​മി​തി​യി​ലേ​ക്കു​ള്ള​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദൊ​ഡാ​വ​ത്ത് ​കേ​ന്ദ്ര​സ​ർ​വീ​സി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ന് ​അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗ​വ​ർ​ണ​ർ​ ​ഡ​ൽ​ഹി​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സെ​ന​റ്റി​ലെ​ ​ചാ​ൻ​സ​ല​റു​ടെ​ 15​ ​പ്ര​തി​നി​ധി​ക​ളെ​ ​പി​ൻ​വ​ലി​ച്ച​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ ​ശേ​ഷം​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​യി.​ ​ഡ​ൽ​ഹി,​ ​മും​ബ​യ്,​ ​ല​ഖ്നൗ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ശേ​ഷം​ 22​നേ​ ​മ​ട​ങ്ങി​യെ​ത്തൂ.​ ​വി​വി​ധ​ ​ജ​യി​ലു​ക​ളി​ലെ​ 5​ ​ത​ട​വു​കാ​ർ​ക്ക് ​ശി​ക്ഷാ​യി​ള​വ് ​ന​ൽ​കി​ ​മോ​ചി​പ്പി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കും.

ഗ​വ​ർ​ണ​റു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജ് ​ഹാ​ക്ക് ​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പേ​ജ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഹാ​ക്ക് ​ചെ​യ്തു.​ആ​ഡം​ബ​ര​ ​വീ​ടു​ക​ളു​ടെ​ ​സീ​ലിം​ഗി​ൽ​ ​പ്ലാ​സ്റ്റ​റിം​ഗ് ​ന​ട​ത്തു​ന്ന​ത​ട​ക്കം​ ​മൂ​ന്ന് ​വീ​ഡി​യോ​ക​ളാ​ണ് ​പേ​ജി​ൽ​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ഗ​വ​ർ​ണ​ർ​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​ട്വി​റ്റ​ർ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​ഹാ​ക്കിം​ഗ് ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ഹാ​ക്കിം​ഗ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും​ ​പേ​ജ് ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യും​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​അ​റി​യി​ച്ചു.

Advertisement
Advertisement