'പൂക്കൾ കണ്ണിനിമ്പമാണ്...ആനന്ദമാണ്' ഇ​നി ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​മു​ന്നി​ലും​ ​പൂ​ക്ക​ൾ​​ ​വി​രി​യും

Saturday 15 October 2022 11:26 PM IST
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഒരുക്കുന്ന പൂന്തോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നന്ത്യാർവട്ടചെടി നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ഇനി പൂക്കൾ വിരിയും. ഗാന്ധിജയന്തി വാരാഘോഷത്തോട് അനുബന്ധിച്ചാണ് പാലക്കാട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശം ശുചീകരിച്ച് 1250 ചതുരശ്രയടിയിൽ പൂന്തോട്ടം ഒരുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നന്ത്യാർവട്ട ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ അദ്ധ്യക്ഷനായി.

ബോർഡ് സ്ഥാപിക്കും

മുണ്ടൂർ ഐ.ആർ.ടി.സിയാണ് തോട്ടത്തിലെ പ്രവൃത്തികൾ നിർവഹിക്കുക. അലങ്കാരപുല്ലും ചെടികളും വച്ചു പിടിപ്പിച്ച് ഫെൻസുൾപ്പെടെയുളള പൂന്തോട്ടത്തിന്റെ സജ്ജീകരണങ്ങൾ ഒരാഴ്ച്ചക്കകം പൂർത്തിയാക്കിയ ശേഷം 'നിറഞ്ഞു വിരിയുന്ന പൂക്കൾ കണ്ണിനിമ്പമാണ്...ആനന്ദമാണ്'.. എന്നെഴുതിയ ബോർഡ് സ്ഥാപിക്കും.

പൂന്തോട്ടത്തിൽ

നാടൻ ചെമ്പരത്തികൾ

യുജീനിയ

കോളിയസ്

ഹെലിക്കോണിയം

ടോറിനോ

ഗോൾഡൻ സൈപ്രസ്

കുറ്റിറോസ്

ക്ലൈമ്പിംഗ് റോസ് ചെടികൾ

മുല്ലയും നന്ത്യാർവട്ടവും

അലങ്കാരത്തിന് മുളയും ബോഗൻവില്ലയും,

ലില്ലിയും തെച്ചിയും

മാലിന്യം നിക്ഷേപിക്കുന്ന പ്രവണത പ്രദേശത്ത് നിലനിന്നിരുന്നു. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മാതൃകാ പ്രവർത്തനമാണ് പൂന്തോട്ട നിർമ്മാണം

- കെ. ബിനുമോൾ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)​

പൂന്തോട്ടത്തിന്റെ പരിപാലനം ഉറപ്പാക്കും. കണ്ണിനു കുളിർമയേകുന്ന രീതിയിൽ വളർത്തിയെടുക്കും. ഭാവിയിൽ വയോജനങ്ങൾക്ക് വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യം കൂടി പൂന്തോട്ട പരിസരത്ത് ഒരുക്കും

- വി. സേതുമാധവൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)​

Advertisement
Advertisement