യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Sunday 16 October 2022 1:41 AM IST

കൊല്ലം: അഞ്ചാലുംമൂട് ബിവറേജസ്​ ഔട്ട്ലെറ്റിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ്​ പിടികൂടി. തൃക്കരുവ ഇഞ്ചവിള അമ്പുതാഴതിൽ വീട്ടിൽ മധുസൂദനനാണ്(54) പിടിയിലായത്. തൃക്കരുവ വടക്കേക്കര സ്വദേശിയായ ഷെമീറിനാണ് കുത്തേറ്റത്. കഴിഞ്ഞ 14ന്​ ഉച്ചയോടെ ഷെമീറിന്റെ സുഹൃത്തായ അനിൽകുമാറിനെ പ്രതി മർദ്ദിക്കുന്നത് ഷെമീർ തടഞ്ഞിരുന്നു. ഇതിലുളള വിരോധത്തിൽ പ്രതി ഷെമീറിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവിനെ അഞ്ചാലുംമൂട് പൊലീസെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് ഇൻസ്​പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ എസ്​.ഐ ജിമ്മി ജോസ്​, എ.എസ്​.ഐ രാജേഷ്, എസ്​.സി.പി.ഒ ബെൻസി ജോസഫ്, സി.പി.ഒമാരായ മഹേഷ്, സുനിൽ ലാസർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement
Advertisement