സ്കോഡ കുഷാക്ക്,​ ഫോക്‌സ്‌വാഗൻ ടൈഗൂൺ: സുരക്ഷയിൽ 5 സ്‌റ്റാർപ്പെരുമ

Monday 17 October 2022 3:15 AM IST

കൊച്ചി: വാഹനങ്ങളുടെ സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി മാർക്കിടുന്ന ഗ്ളോബൽ എൻ.സി.എ.പിയുടെ അഞ്ചിൽ അഞ്ച് മാർ‌ക്കും സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിച്ച ഫോക്‌സ്‌വാഗൻ ടൈഗൂണും സ്കോഡ കുഷാക്കും.
ഒരേ പ്ളാറ്റ്‌ഫോമിൽ ഫോക്‌സ്‌വാഗൻ ഗ്രൂപ്പ് നിർമ്മിച്ച ഈ രണ്ട് മിഡ്-സൈസ് എസ്.യു.വികളും 5-സ്‌റ്റാർ സേഫ്‌റ്റി റേറ്റിംഗാണ് സ്വന്തമാക്കിയത്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷാ സംവിധാനങ്ങളിൽ 5-സ്‌റ്റാർ റേറ്റിംഗുകൾ സ്വന്തമാക്കുന്ന ആദ്യ മോഡലുകളെന്ന നേട്ടവും ഇവയ്ക്കാണ്.

മുതിർന്നവർക്കുള്ള സുരക്ഷാ സൗകര്യങ്ങളിൽ 34ൽ 29.64 പോയിന്റും കുട്ടികൾക്കുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ 49ൽ 42 പോയിന്റുമാണ് നേടിയാത്. ആഭ്യന്തര വാഹന നിർമ്മാണത്തിന് ഇന്ത്യയ്ക്കായുള്ള ഫോക്‌സ്‌വാഗൻ ഗ്രൂപ്പിന്റെ എം.ക്യു.ബി-എ0-ഐ.എൻ പ്ളാറ്റ്‌ഫോമിലാണ് കുഷാക്കിന്റെയും ടൈഗൂണിന്റെയും നിർമ്മാണം.

Advertisement
Advertisement