സ്പീ‌ഡ് ബ്രേക്കർ സ്ഥാപിക്കണം

Monday 17 October 2022 12:09 AM IST

പൊ​ന്നാ​നി​ ​:​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​ർ​മ്മ​ ​റോ​ഡി​ൽ​ ​സ്പീ​ഡ് ​ബ്രേ​ക്ക​ർ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ ​ആ​ർ.​ ​പ്രേം​കു​മാ​റി​ന് ​പൊ​ന്നാ​നി​ ​ന​ഗ​ര​സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഫ​ർ​ഹാ​ൻ​ ​ബി​യ്യം​ ​നി​വേ​ദ​നം​ ​ന​ൽ​കി​ .​ ​അ​ടു​ത്തി​ടെ​ ​തു​ട​ർ​ച്ച​യാ​യി​ ​ക​ർ​മ്മ​ ​റോ​ഡി​ൽ​ ​ഉ​ണ്ടാ​യ​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​ ​നാ​ല് ​ജീ​വ​നു​ക​ളാ​ണ് ​പൊ​ലി​ഞ്ഞ​ത്.​ ​വി​ഷ​യം​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ലി​ൽ​ ​ഉ​ന്ന​യി​ച്ചെ​ങ്കി​ലും​ ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി​യ​ത്.സ്പീ​ഡ് ​ബ്രേ​ക്ക​ർ​ ​കാ​മ​റ​ക​ൾ,​ ​തെ​രു​വ് ​വി​ള​ക്കു​ക​ൾ,​ ​സൂ​ച​നാ​ ​ബോ​ർ​ഡ് ​എ​ന്നി​വ​യും​ ​അ​ടി​യ​ന്തി​ര​മാ​യി​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​നി​വേ​ദ​ന​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement