ശ്രീവല്ലഭ ക്ഷേത്രത്തിലെ ജലവന്തിമാളിക സമർപ്പിച്ചു

Monday 17 October 2022 12:20 AM IST
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ജീർണോദ്ധാരണം പൂർത്തിയാക്കിയ ജലവന്തിമാളികയുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വംബോർഡ്‌ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിക്കുന്നു

തിരുവല്ല : ക്ഷേത്രങ്ങൾ ഉത്തമമായ സാംസ്കാരിക കേന്ദ്രങ്ങൾ കൂടിയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജീർണോദ്ധാരണം പൂർത്തിയാക്കിയ ജലവന്തിമാളികയുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റിയും ഉപദേശകസമിതിയും ഭക്തജനങ്ങളുമായി കൈകോർത്താൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കാമെന്ന് ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ പറഞ്ഞു. അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, നഗരസഭാംഗങ്ങളായ ഗംഗാരാധാകൃഷ്ണൻ, മിനി പ്രസാദ്, റീനാവിശാൽ, റിട്ട.തിരുവാഭരണം കമ്മിഷണർ എസ്.അജിത്കുമാർ, തിരുവല്ല ദേവസ്വം അസി.എൻജിനീയർ പ്രേംലാൽ, അസി.കമ്മിഷണർ കെ.ആർ.ശ്രീലത, സബ് ഗ്രൂപ്പ്‌ ഓഫീസർ കെ.ആർ.ഹരിഹരൻ, മുൻ സബ് ഗ്രൂപ്പ് ഓഫീസർ ടി.പി.നാരായണൻ നമ്പൂതിരി, വാസ്തുവിദഗ്ധൻ ആർ.നന്ദകുമാരവർമ, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, അഡ്ഹോക് കമ്മിറ്റി ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീവല്ലഭേശ്വര മതപാഠശാലാദ്ധ്യാപകൻ മോഹനകുമാർ, കെ.ആർ.പ്രതാപചന്ദ്രവർമ, അഡ്വ.എസ്.സുഭാഷ് ചന്ദ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement