പഠനശിബിരം സംഘടിപ്പിച്ചു

Monday 17 October 2022 3:35 AM IST

കൊച്ചി: മരട് ശ്രീശിവപ്രഭാകര സിദ്ധയോഗി കളരി ഗുരുകുലത്തിൽ പഠിതാക്കൾക്കും പൊതുജനങ്ങൾക്കുമായി പഞ്ചഗവ്യ ചികിത്സയെ കുറിച്ച് ഏകദിന പഠനശിബിരവും ആചാര്യ അന്യോന്യവും സംഘടിപ്പിച്ചു. മുത്തശ്ശി വൈദ്യം ശീലിച്ചാൽ പലതരം അസുഖങ്ങളെ പ്രതിരോധിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാമെന്ന് ചടങ്ങിൽ വിഷയാവതരണം നടത്തിയ ഉല്ലാസ് വൈദ്യർ പറഞ്ഞു. ചരകനും സുശ്രുതനും പഞ്ചഗവ്യത്തിൽ 1500ൽ പരം ഫോർമുലകൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരട് വേദ കളരിയിലെ മുതിർന്ന അംഗം ജോസഫ് വർഗീസ് (ജോജോ ) പഠനശിബിരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനയൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശീന്ദ്രൻ വൈദ്യർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വൈദ്യർ, കളരിയംഗവും സ്പിരിച്വൽ കൗൺസിലറുമായ അനിൽ പുളിക്കത്തറ എന്നിവർ സംസാരിച്ചു. കളരിയംഗം കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

Advertisement
Advertisement