ഉന്നത വിജയികളെ അനുമോദിച്ചു

Monday 17 October 2022 12:12 AM IST
തണ്ണോട്ട് രാജീവ് ഭവന്റെയും യു.എ.ഇ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചപ്പോൾ

പെരിയ: തണ്ണോട്ട് രാജീവ് ഭവന്റെയും യു.എ.ഇ പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, പി.ജി തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്ത് രാജീവ് പുരസ്കാരവും പുസ്തകവും സമ്മാനിച്ചു. കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.വി. സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. എം.കെ. ബാബുരാജ്, എക്കാൽ കുഞ്ഞിരാമൻ, കെ. കുഞ്ഞമ്പു, ആചാര സ്ഥാനികൻ വളപ്പിൽ കൃഷ്ണൻ മൂത്തായർ, സുരേന്ദ്രൻ തണ്ണോട്ട് എന്നിവർ സംസാരിച്ചു. കെ. ഗോപാലൻ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. സനാതന കോളേജ് ചെയർമാൻ കെ. കുഞ്ഞിരാമൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പായസ വിതരണവും നടന്നു.

Advertisement
Advertisement