എസ്.എസ്.റാം അവാർഡ് വിതരണം 19ന്

Monday 17 October 2022 12:26 AM IST

തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്.റാമിന്റെ പേരിൽ റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് വിതരണം 19ന് വൈകിട്ട് 4.30ന് കേസരി സ്‌മാരക ഹാളിൽ നടക്കും. മലയാള മനോരമ കൊല്ലം യൂണിറ്റിലെ സീനിയർ ഫോട്ടോ ജേർണലിസ്റ്റ് അരവിന്ദ് വേണുഗോപാലിന് മന്ത്രി വി.ശിവൻകുട്ടി അവാർഡ് നൽകും. റാം ഫൗണ്ടേഷൻ ചെയർമാൻ സി.രതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ.യു.ഡബ്ല്യൂ.ജെ ജനറൽ സെക്രട്ടറി കിരൺ ബാബു അനുസ്‌മരണ പ്രഭാഷണം നടത്തും. കെ.യു.ഡബ്ല്യൂ.ജെ ട്രഷറർ സുരേഷ് വെളളിമംഗലം, റാം ഫൗണ്ടേഷൻ ട്രഷറർ എ.സി.റെജി, സെക്രട്ടറി ശ്രീരാമകൃഷ്‌‌ണൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement