കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണം

Monday 17 October 2022 1:15 AM IST

കൊട്ടാരക്കര: കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19ന് കൊട്ടാരക്കര ശ്രീധരൻനായർ അനുസ്മരണം നടക്കും. വൈകിട്ട് 4.30ന് ധന്യാ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം അഡ്വ.പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടൻ മധുപാൽ അനുസ്മരണ പ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ അഡ്വ. അമ്പലക്കര അനിൽകുമാർ കലാകാരന്മാരെ ആദരിക്കും. നഗരസഭയക്കുവേണ്ടി കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ നിർമ്മിച്ച ശിൽപ്പി ബിജു ചക്കുവരയ്ക്കൽ, സംഗീതജ്ഞൻ മുട്ടറ ബി.എൻ. രവീന്ദ്രൻ, റിട്ട. അദ്ധ്യാപിക കമലാഭായി,കാക്കാരശ്ശി നാടക കലാകാരൻ ശിവവിലാസം തുളസി,സാംസ്കാരിക പ്രവർത്തകനായ ഡോ. ഏബ്രാഹാം കരിക്കം ,രാജീവ് പെരുങ്കുളം ബാപ്പുജി സ്മാരക ഗ്രന്ഥശാല എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ അഡ്വ.ആർ.കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി കലാധരൻ,നഗരസഭ കൗൺസിലർമാരായ എസ്.ആർ.രമേശ്, അഡ്വ.കെ. ഉണ്ണികൃഷ്ണമേനോൻ, കണ്ണാട്ട് രവി, ജേക്കബ് വർഗീസ് വടക്കടത്ത്, അരുൺ കാടാംകുളം, എൻ. സൈനുലാബ്ദീൻ എന്നിവർ സംസാരിക്കും.

Advertisement
Advertisement