അണിഞ്ഞൊരുങ്ങാൻ അഷ്ടമുടി

Monday 17 October 2022 1:43 AM IST

 കായൽ സംരക്ഷണത്തിന് ₹ 13.25 കോടി

കൊല്ലം: അഷ്ടമുടി കായൽ സംരക്ഷിക്കുന്നതിനും ശുചീകരിക്കുന്നതിനും ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമായി നഗര സഞ്ചയ പദ്ധതിയിലുൾപ്പെടുത്തി കൊല്ലം കോർപ്പറേഷന് 13.25 കോടി രൂപ ലഭ്യമായി. പ്രവൃത്തികൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുന്ന തരത്തിൽ വിവിധ സർക്കാർ അംഗീകൃത നിർവഹണ ഏജൻസികൾക്ക് തുക കൈമാറും. കൂടാതെ കട്ടയ്ക്കൽ കായൽ, വട്ട കായൽ എന്നിവയുടെ സംരക്ഷണത്തിനായി 3.5 കോടി രൂപയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

നഗരസഞ്ചയ പദ്ധതിയിൽ നടപ്പാക്കുന്നത്

 അഷ്ടമുടി കായൽ ശുചീകരണം

 ആഴംകൂട്ടൽ

 സൗന്ദര്യവത്കരണം

 12 പഞ്ചായത്തുകളുമായി ചേർന്ന് ശുചീകരണം

 കാമറ സ്ഥാപിക്കൽ

 12 കടവുകളിൽ പാർക്കുകൾ

 മ്യൂസിക്കൽ ഫൗണ്ടൻ

 ജൈവ വൈവിദ്ധ്യ സംരക്ഷണം

ജീവനാണ് അഷ്ടമുടി തുടർ

പ്രവർത്തനം നവംബർ 5ന്

ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി ജനകീയ ശുചീകരണ യജ്ഞത്തിന്റെ തുടർ പ്രവർത്തനം നവംബർ 5ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ ഗീതാകുമാരി, എസ്.ജയൻ, യു.പവിത്ര, അഡ്വ.ജി.ഉദയകുമാർ, അഡ്വ.എ.കെ.സവാദ്, എസ്.സവിതാദേവി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement