നോട്ടുകളും ചില്ലറകളും ചാക്കിൽ കെട്ടി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ; കൂടെ ഒരു സാരിയും
Monday 17 October 2022 11:05 AM IST
പത്തനംതിട്ട: ചാക്കിൽ കെട്ടി നോട്ടുകളും ചില്ലറകളും റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിന് സമീപമാണ് ചാക്ക് കണ്ടെത്തിയത്. ഇതിനടുത്തായി ഒരു സാരിയും ഉണ്ട്.
തൊഴിലുറപ്പിന് പോയ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്ക് കണ്ടത്. പത്ത്, ഇരുപത് രൂപയുടെ നോട്ടുകളും നാണയങ്ങളുമാണ് ചാക്കിൽ ഉള്ളത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.