പി.എഫ് അദാലത്തും പരിഹാര ക്യാമ്പും ഓൺലൈനിൽ

Tuesday 18 October 2022 3:23 AM IST

കൊച്ചി: കലൂരിലെ കൊച്ചി റിജീയണൽ പി.എഫ് കമ്മിഷണർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ അദാലത്തും പരാതി പരിഹാരക്യാമ്പും നവംബർ 10ന് വൈകിട്ട് മൂന്നിന് ഓൺലൈനായി നടത്തും.

പരാതികൾ നൽകാൻ ആഗ്രഹിക്കുന്നവർ യു.എ.എൻ., പി.എഫ് അക്കൗണ്ട് നമ്പർ, പി.പി.ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ വിലാസം, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 31നകം pro.pfkochi@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. മെയിൽ അയയ്ക്കുമ്പോൾ പെൻഷൻ അദാലത്ത് അല്ലെങ്കിൽ പി.എഫ് നിങ്ങളുടെ അരികെ എന്ന് രേഖപ്പെടുത്തണം.

Advertisement
Advertisement