ശശി തരൂരിനായി വഴിപാടും

Tuesday 18 October 2022 12:32 AM IST
ക്ഷേത്രത്തിൽ നടത്തിയ വഴിപാട് രസീത്

പള്ളിക്കൽ : എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ തോട്ടുവാ ദേവീക്ഷേത്രത്തിൽ വഴിപാടും നടത്തി. കോൺഗ്രസ് തോട്ടുവാ മുൻ ബൂത്ത് പ്രസിഡന്റും പള്ളിക്കൽ മണ്ഡലം സെക്രട്ടറിയുമായ പ്രസാദാണ് ഇന്നലെ രാവിലെ തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെത്തി ശശിതരൂരിന് വേണ്ടി ഭാഗ്യസൂക്തപുഷ്പാഞ്ജലിയും കടുംപായസവും നടത്തിയത്. തരൂർ ജയിച്ചാൽ അദ്ദേഹത്തെ ക്ഷേത്രത്തിലെത്തിച്ച് തുലാഭാരം നടത്തുന്നതിന് ശ്രമിക്കുമെന്നും പ്രസാദ് പറഞ്ഞു.

Advertisement
Advertisement