ജില്ലാ കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

Tuesday 18 October 2022 12:01 AM IST
.

തിരൂർ: തിരൂരിൽ നവംബർ 28 മുതൽ ഡിസംബർ 3 വരെ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. തിരൂർ ബോയ്സ് ഹൈസ്‌കൂളിൽ ഇന്നലെ നടന്ന യോഗത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എയെ ചെയർമാനായും മന്ത്രി വി അബ്ദുറഹ്മാൻ , ഇ.ടി. മുഹമ്മദ് ബഷീർ എം.പി, രാഹുൽ ഗാന്ധി എം.പി തുടങ്ങിയവരെ രക്ഷാധികാരികളെയും തിരഞ്ഞെടുത്തു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യു. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം നസീബ് ഹസിൻ, വി.കെ. എം. ഷാഫി,ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ, ഡിവൈ.എസ്.പി പി.വി ബെന്നി, തഹസിൽദാർ പി. ഉണ്ണി, ഡി.ഒ പ്രസന്നകുമാരി, ഇൻസ്‌പെക്ടർ എം.ജെ ജിജോ, ഫയർ ഓഫീസർ കെ.പി പ്രമോദ്, എ.ഇ.ഓ സുനീജ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, അദ്ധ്യാപക സംഘടനാ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഒരുക്കങ്ങൾ

  • ഒക്ടോബർ 26ന് തിരൂർ ബോയ്സ് ഹൈസ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും.
  • തിരൂർ ബി.എച്ച്.എസ്.എസ്, എസ്.എസ്.എം പോളിടെക്നിക്, ജിജി.എച്ച്.എസ്.എസ്, ആലത്തിയൂർ എച്ച്.എസ്.എസ് എന്നിവിടങ്ങളാണ് വേദി.
  • നാടകം പോലുള്ള കലാപരിപാടികൾക്ക് വേണ്ടിവന്നാൽ തിരൂർ ടൗൺഹാളും ഉപയോഗപ്പെടുത്തും.
  • ദൂരസ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിൽ താമസസൗകര്യം ഒരുക്കും.
  • എല്ലാദിവസവും കൃത്യമായ ഭക്ഷണ വിതരണത്തിനുള്ള സംവിധാനവും തയ്യാറാക്കും. ഇതിനായി ഉപസമിതികൾ രൂപവത്കരിച്ചിട്ടുണ്ട്.

തല്ലുമാല സിനിമ സ്റ്റൈലിൽ വിദ്യാർത്ഥികൾ തമ്മിൽ പലയിടത്തും സംഘർഷമുണ്ടാകുന്നുണ്ട്. കലോത്സവ വേദികളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ അദ്ധ്യാപകർ പ്രത്യേകം കരുതലെടുക്കണം.

പി.വി.ബെന്നി,​ തിരൂർ ഡിവൈഎസ്.പി

Advertisement
Advertisement