കേരളസർവകലാശാല ഒന്നാം വർഷ ബി.എഡ് പ്രവേശനം

Tuesday 18 October 2022 12:10 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്,എയ്ഡഡ്,കെ.യു.സി.റ്റി.ഇ,സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ജനറൽ സ്‌പോട്ട്,കെ.യു.സി.റ്റി.ഇ മാനേജ്‌മെന്റ് ക്വോട്ട സ്‌പോട്ട് അലോട്ട്‌മെന്റ് 20ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ്ഹാളിൽ നടത്തും.വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് 25വരെ അപേക്ഷിക്കാം.

2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (റെഗുലർ-2020 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കമ്പൈൻഡ് ഒന്ന്,രണ്ട് ബി.ടെക് സപ്ലിമെന്ററി,മെയ് 2022 (2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷ 'ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് വർക്ക്‌ഷോപ്പ് 13111 (എല്ലാ ബ്രാഞ്ചുകളും) 2022 ഒക്‌ടോബർ 27ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിയറിംഗിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും.പിഴകൂടാതെ 27വരെയും 150 രൂപ പിഴയോടെ 31വരെയും 400 രൂപ പിഴയോടെ നവംബർ 2വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.ബി.എ സെപ്തംബർ 2022 പരീക്ഷയുടെ പ്രോജക്ട്-വൈവ റിപ്പോർട്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി നവംബർ 10ലേക്ക് മാറ്റി.

കേരളസർവകലാശാല കമ്പ്യൂട്ടർ സെന്ററിലേക്ക് കരാറടിസ്ഥാനത്തിൽ പ്രോഗ്രാമർമാരെ നിയമിക്കുന്നതിനായി 18ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു.

Advertisement
Advertisement