സംരംഭക വർഷം:72091 സംരംഭങ്ങൾ; 4512 കോടി നിക്ഷേപം

Friday 21 October 2022 12:00 AM IST

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് 72091 സംരംഭങ്ങളിലൂടെ 4512.76 കോടി രൂപയുടെ നിക്ഷേപവും 158687 പേർക്ക് തൊഴിലും നൽകിയതായി വ്യവസായ വകുപ്പ്.കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്.നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 1153 ഇന്റേണുകളെയും നിയമിച്ചിട്ടുണ്ട്.ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭക വർഷാചരണം മുന്നേറുന്നതെന്നും സംരംഭകർക്കിടയിൽ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

Advertisement
Advertisement