ടൈ കേരള അവാർഡ് നാമനിർദേശം

Friday 21 October 2022 12:21 AM IST

കൊച്ചി: സംരംഭകരെ ആദരിക്കുന്നതിന് ടൈ കേരള ഏർപ്പെടുത്തിയ അവാർഡുകൾക്ക് 28 വരെ നാമനിർദേശം സമർപ്പിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംരംഭകത്വവും ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നവർക്ക് ശക്തി പകരാനാണ് അവാർഡ് എന്ന് ടൈ കേരള പ്രസിഡന്റ് അനീഷ ചെറിയാൻ പറഞ്ഞു. പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ, കർമ്മധീരത, നേതൃപാടവം എന്നിവ തെളിയിച്ച സംരംഭകർക്കാണ് അവാർഡ് നൽകുന്നത്.

ഏഴ് വിഭാഗങ്ങളിലെ അവാർഡ് ഡിസംബർ 2, 3 തിയതികളിൽ കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന ടൈക്കോൺ കേരള 2022ൽ തമിഴ്‌നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ സമ്മാനിക്കും. ടൈ ഗ്ലോബൽ ബോർഡ് ഒഫ് ട്രസ്റ്റീസ് ചെയർമാൻ ബി.ജെ.അരുൺ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement