മുസ്ലിംലീഗ് പ്രവാചക ദർശനം 2022

Friday 21 October 2022 12:09 AM IST

കാഞ്ഞങ്ങാട്: പ്രവാചകൻ ബഹുസ്വര സമൂഹത്തിൽ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് കാണിച്ചു തന്നുവെന്ന് ഡോ.എം.കെ മുനീർ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക ദർശനം 2022 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻസിപൽ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ. എൻ.എ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ജലീൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫർ, ബഷീർ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, ടി. അന്തുമാൻ, കെ.കെ ജാഫർ, ഹസൈനാർ ഹാജി പടന്നക്കാട്, എം.എസ് ഹമീദ്, അസീസ് ആറങ്ങാടി, ഇസ്ലാം കരീം, വൺ ഫോർ അബ്ദുറഹ്മാൻ, അബ്ദുറസാഖ് തായിലക്കണ്ടി, ടി.കെ സുമയ്യ, റസിയ, ആയിഷ, അസ്മ, സുബൈദ, റസിയ, ഹസീന തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement