സി.ഐ.ടി.യു ജില്ലാ സമ്മേളന പ്രചാരണം: മെഗാ തിരുവാതിര നടന്നു

Friday 21 October 2022 2:19 AM IST

മണ്ണാർക്കാട്: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി മണ്ണാർക്കാട് മെഗാ തിരുവാതിരയും വിളംബര റാലിയും സംഘടിപ്പിച്ചു. വിവിധ സംഘടനകളിലെ അംഗങ്ങളാണ് തിരുവാതിരക്കളിയിൽ പങ്കെടുത്തത്. തുടർന്ന് വാദ്യമേളങ്ങളോടെ വിളംബര ജാഥ നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം. കൃഷ്ണകുമാർ, കെ.പി മസൂദ്, കെ.എൻ സുശീല, കെ. കുമാരൻ, ശോഭൻകുമാർ, ഹക്കീം മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. 22,23,24 തിയതികളിൽ മണ്ണാർക്കാടാണ് സി.ഐ.ടി.യു ജില്ലാ സമ്മേളനം നടക്കുന്നത്.

Advertisement
Advertisement